രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ പിണക്കമില്ല; ഇരുവരുടെയും സൗഹൃദ വീഡിയോ പുറത്ത് വിട്ട് മുംബൈ ഇന്ത്യന്‍സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ടൈറ്റിലുകള്‍ സ്വന്തമാക്കിയ ടീം എന്ന ഖ്യാതി ചെന്നൈക്കൊപ്പം പങ്കിടുന്ന ടീമാണ് മുംബൈ. എന്നാല്‍ ഈ സീസണില്‍ തുടര്‍ച്ചയായ തോല്‍വികളാലും ഹാര്‍ദ്ദിക്ക്-രോഹിത് പ്രശ്‌നങ്ങളാലും ആരാധകര്‍ക്ക് ഇടയില്‍ പോലും പരിഹസിക്കപ്പെടുകയാണ് മുംബൈ.രോഹിത് ശര്‍മ്മയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ടീമിനെ ബാധിച്ചിരിക്കുന്നതെന്നാണ് ക്രിക്കറ്റ് ലോകത്തെ വിലയിരുത്തല്‍. എന്നാല്‍ അത് സമ്മതിച്ചു നല്‍കാന്‍ മുംബൈ ഇന്ത്യന്‍സ് തയ്യാറല്ല.
രോഹിതും ഹാര്‍ദ്ദിക്കും തമ്മിലുള്ള സൗഹൃദം കാണിക്കാനായി മുംബൈ ഇന്ത്യന്‍സ് പുതിയൊരു വീഡിയോ ഇറക്കിയിരിക്കുകയാണ്. വീഡിയോയില്‍ ഇരുവരും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ഹസ്തദാനം നല്‍കുകയാണ്. മൂന്ന് സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. മുംബൈ ഇന്ത്യന്‍സ് ആരാധകരും വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.ഐപിഎല്ലിലെ നാലാം മത്സരത്തിന് ഒരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. എപ്രില്‍ ഏഴിന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് മുംബൈയുടെ എതിരാളികള്‍. മുംബൈയുടെ സ്വന്തം സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം നടക്കുന്നത്.
Rohit Sharma 🤝 Hardik Pandya pic.twitter.com/zYFIvjgBzX
— MI Fans Army™ (@MIFansArmy) April 5, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."