HOME
DETAILS

കോഴിക്കോട് മെഡി. കോളജിലെ വിദ്യാർഥികൾക്ക് ഭീഷണി: അധ്യാപികമാർക്ക് സ്ഥലംമാറ്റം

  
Web Desk
June 05, 2026 | 5:16 AM

threat to students at kozhikode medical college female teachers transferred

കോഴിക്കോട്: പി.ജി വിദ്യാർഥികളുടെ പരാതിയിൽ മെഡി.കോളജിലെ രണ്ട് അധ്യാപികമാരെ  ആരോഗ്യവകുപ്പ് സ്ഥലം മാറ്റി.  സൈക്യാട്രി വിഭാഗത്തിലെ അസോസിയേറ്റ് പ്രഫ. ഡോ. അനിത കുമാരി, അസി. പ്രഫ. ഡോ. സി.എ സ്മിത എന്നിവരെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. വിദ്യാർഥികളുടെ പരാതിയിൽ മെഡിക്കൽ എജ്യൂക്കേഷൻ ഡയരക്ടർ(ഡി.എം.ഇ) നിയമിച്ച പ്രത്യേക അന്വേഷണ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. 

അധ്യാപകരുടെ പെരുമാറ്റം വിദ്യാർഥികൾക്ക് ഗുരുതരമായ മാനസിക ബുദ്ധിമുട്ടും അപമാനവുമുണ്ടാക്കിയെന്നും വിദ്യാർഥികളുടെ പരിശീലനത്തിനും അക്കാദമിക് അന്തരീക്ഷത്തിനും പ്രതികൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നുമായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ.

വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി ആരോപണ വിധേയരായ അധ്യാപകരെ പി.ജി കോഴ്‌സുകളില്ലാത്ത കോന്നി, ഇടുക്കി സർക്കാർ മെഡി. കോളജുകളിലേക്ക് സ്ഥലം മാറ്റണമെന്നായിരുന്നു അന്വേഷണ കമ്മിഷന്റെ ശുപാർശ. എന്നാൽ ഈ കോളജുകളിൽ അനുയോജ്യമായ ഒഴിവുകളില്ലാത്തതിനാൽ ഡോ. അനിതാ കുമാരിയെ ഇടുക്കി മെഡി. കോളജിലേക്കും ഡോ. സി.എ സ്മിതയെ കൊല്ലം മെഡി. കോളജിലേക്കും സ്ഥലം മാറ്റുകയായിരുന്നു. 

രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവനക്കാരുടെയും മുന്നിൽ വെച്ച് വിദ്യാർഥികളെ അധിക്ഷേപിക്കുകയും തീസിസ് അംഗീകരിക്കില്ലെന്നും പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അധ്യാപകർക്കെതിരേയുള്ള പരാതി. 
കൂടാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. മെഡി. കോളജിലെ 12 വിദ്യാർഥികളാണ് ആദ്യഘട്ടത്തിൽ പരാതിയുമായി പ്രിൻസിപ്പലിനെ സമീപിച്ചത്. 

തുടർന്ന് സപ്ലിമെന്ററി പരീക്ഷയെഴുതിയ വിദ്യാർഥികളും രണ്ട് ഡോക്ടർമാർക്കെതിരെ രംഗത്തുവന്നു. കോട്ടയം ഗവ. മെഡി. കോളജ് പ്രിൻസിപ്പലും സൈക്യാട്രി പ്രഫസറുമായ ഡോ. വർഗീസ് പി. പുന്നൂസ്, തൃശൂർ ഗവ. മെഡി. കോളജ് പ്രിൻസിപ്പൽ ഡോ. പി.എസ്  ഇന്ദു, തൃശൂർ ഗവ. മെഡി. കോളജിലെ ഇൻസ്റ്റിറ്റിയൂഷനൽ എത്തിക്‌സ് കമ്മിറ്റി സെക്രട്ടറി ഡോ. സി. രവീന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷിക്കുന്നത്.
 തുടർന്ന് കമ്മിഷൻ മെഡി. കോളജിലെത്തി വിദ്യാർഥികളെ ഉൾപ്പെടെ നേരിട്ടെത്തി കണ്ട് വിവരങ്ങൾ ശേഖരിച്ചാണ് ഡി.എം.ഇക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

 

medical college authorities have transferred female teachers following allegations that they threatened students at the kozhikode medical college.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഹരജി തള്ളി, ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സി.എം.ആര്‍.എല്ലിന് തിരിച്ചടി 

Kerala
  •  4 hours ago
No Image

കെ.എ റഹ്മാൻ സ്മാരക പരിസ്ഥിതി പുരസ്കാരം: സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

Kerala
  •  5 hours ago
No Image

ഉമ്മ പകർന്നുനൽകിയ പ്രകൃതിസ്നേഹം; ലോകമെങ്ങും പച്ചപ്പ് പടർത്തി താമരശ്ശേരിയിലെ അബ്ദുൽ റഷീദും മകൾ നൂറ സൈനബും; പരിസ്ഥിതി ദിനത്തിൽ കോഴിക്കോട് കലക്ടറേറ്റിൽ കാട്ടുചെമ്പകം നട്ട് പുതിയ ദൗത്യം

Kerala
  •  5 hours ago
No Image

'ഒന്നിനും കൊള്ളാത്തവര്‍, മമതയുടെ ജനപ്രീതിയില്‍ ജയിച്ചവര്‍, ബി.ജെ.പിക്കെതിരെ പോരാടാന്‍ ത്രാണിയില്ലാത്തവര്‍' വിമത എം.എല്‍.എമാര്‍ക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

National
  •  5 hours ago
No Image

ഒഴിവുകൾ നികത്താൻ സ്ഥാനക്കയറ്റം നൽകണമെന്ന പൊതുനിയമമില്ല: സുപ്രിംകോടതി 

National
  •  5 hours ago
No Image

'ഇനിയൊരു പരീക്ഷയ്ക്ക് ധൈര്യമില്ല, അമ്മേ, അച്ഛാ... ക്ഷമിക്കണം'; നീറ്റ് വിവാദത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയുടെ കത്ത് പുറത്ത്

National
  •  5 hours ago
No Image

പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനർനിർണയത്തിന് നീക്കം; സമവായത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

Kerala
  •  5 hours ago
No Image

കോടതികളിലെ എ.ഐ ഉപയോഗം: കരട് ചട്ടങ്ങൾ പുറത്തിറക്കി സുപ്രിംകോടതി

National
  •  5 hours ago
No Image

യു.ഡി.എഫ് ഓഫിസിൽ ക്ഷേമപെൻഷൻ വിതരണം; ജീവനക്കാരനെ ചുമതലയിൽനിന്ന് നീക്കി

Kerala
  •  6 hours ago
No Image

ഡിപ്പോകളും ബസുകളും കുറവ്; കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ യാത്ര മലബാറിലെ വനിതകള്‍ക്ക് ഗുണം ചെയ്യില്ല

Kerala
  •  6 hours ago

No Image

'പണി സിമന്റ് ചാക്ക് പൊട്ടിക്കൽ മാത്രം, കൂലി 1200 രൂപ, 50 ചാക്കിന് മുകളിൽ പോയാൽ അധികക്കൂലി വേണം'; ചങ്ങനാശ്ശേരിയിൽ സി.ഐ.ടി.യു നേതാവിന്റെ ഭീഷണിയിൽ കരാറുകാരൻ റോഡ് പണി നിർത്തി

Kerala
  •  7 hours ago
No Image

സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു; നാളെ പുലർച്ചെ എത്തും; അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്ക; സുരക്ഷ മുൻനിർത്തി കുടുംബം മാറിത്താമസിച്ചു

National
  •  7 hours ago
No Image

"എന്നെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ വരണം"; നോവായി മൻസൂറിന്റെ അവസാന മെസേജും സെൽഫിയും; മരിച്ചത് ബന്ധുവിന്റെ വിവാഹത്തിനായി വരുന്നതിനിടെ; കുവൈത്ത് ആക്രമണത്തിൽ പരിക്കേറ്റവരിൽ 13 ഇന്ത്യക്കാരും

Kuwait
  •  7 hours ago
No Image

വഖ്ഫിന്റെ പേരിൽ ദാനം ചെയ്ത ഭൂമി; ഇന്ന് റിസോർട്ടുകളുടെയും ഭൂമാഫിയകളുടെയും കൈകളിൽ

Kerala
  •  8 hours ago