HOME
DETAILS
MAL
കൈവരി തകര്‍ന്ന് അപകടക്കെണിയൊരുക്കി പാലം
backup
September 17 2016 | 18:09 PM
ചങ്ങരംകുളം: സംസ്ഥാന പാതയില്‍ പന്താവൂര്‍ പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ ശരിയാക്കാന്‍ ഇതുവരെ നടപടിയായില്ല. കഴിഞ്ഞ വര്‍ഷമാണ് വാഹനമിടിച്ചു പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത്. ഇതു കാരണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ പാടത്തേക്ക് മറിയാന്‍ കാരണമാകുന്നു.
രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ അപകടം സംഭവിക്കാറുണ്ട്. അപകടം പതിവായ സംസ്ഥാന പാതയിലെ പന്താവൂര്‍ പാലത്തിന്റെ തകര്‍ന്ന കൈവരികളുടെ അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."