HOME
DETAILS
MAL
ബസ് സര്‍വിസുകള്‍ വളപുരത്തേക്ക് നീട്ടണമെന്നാവശ്യം
backup
September 17 2016 | 19:09 PM
കൊളത്തൂര്‍: മൂര്‍ക്കനാട് -വളാഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് സര്‍വിസുകള്‍ വളപുരത്തേക്കു നീട്ടണമെന്ന ആവശ്യം ശക്തമാവുന്നു. പത്തിലധികം സര്‍വിസുകളാണു മൂര്‍ക്കനാട് വടക്കുംപുറത്തു വന്നു തിരിച്ചു പോകുന്നത്.
ഈ ട്രിപ്പുകള്‍ വളപുരത്തേക്കു നീട്ടുക വഴി പുലാമന്തോള്‍, ചെമ്മലശ്ശേരി ഭാഗങ്ങളിലുള്ള യാത്രക്കാര്‍ക്കു തിരൂര്‍, കുറ്റിപ്പുറം എന്നിവിടങ്ങളിലേക്കും മൂര്‍ക്കനാട് എടപ്പലം ഭാഗങ്ങളില്‍നിന്നുമുള്ളവര്‍ക്ക് മണ്ണാര്‍ക്കാട്,പെരിന്തല്‍മണ്ണ എന്നീ ഭാഗങ്ങളിലേക്കും എളുപ്പമാര്‍ഗം സഞ്ചരിക്കുവാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."