സര്‍വേയര്‍മാരില്ല: പുറമ്പോക്ക്ഭൂമി അളക്കുന്നതു പൂര്‍ത്തിയാക്കിയില്ല
കരുവാരകുണ്ട്: പഞ്ചായത്തിലെ പുറമ്പോക്കു ഭൂമി അളന്നു തിട്ടപ്പെടുത്താനുള്ള പദ്ധതി താലൂക്ക് ഓഫിസില്‍ സര്‍വേയര്‍മാര്‍ ഇല്ലാത്തതിനാല്‍ നീണ്ടുപോവുന്നു. ഒലിപ്പുഴയുടെയും കല്ലന്‍ പുഴയുടെയും ഇരുവശങ്ങളിലുമായി നൂറുകണക്കിനു ഹെക്ടര്‍ പുറമ്പോക്കു ഭൂമി അളന്നു തിട്ടപ്പെടുത്തി പഞ്ചായത്ത് ഏറ്റെടുക്കണമെന്ന ആവശ്യത്തിന് വര്‍ഷമേറെ പഴക്കമുണ്ട്. പഞ്ചായത്ത് ഇതിനായി 10 ലക്ഷം രൂപ പദ്ധതിയില്‍ വകയിരുത്തിയിരുന്നു.
പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയവര്‍ നിബന്ധനകളൊന്നും പാലിക്കാതെ ദീര്‍ഘകാല വിളകള്‍ വരെ വ്യാപകമായി കൃഷി ചെയ്തിട്ടുണ്ട്. ചിലസ്ഥലങ്ങളില്‍ അനധികൃതമായി കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയുമുണ്ടായി. ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിനു പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തിയതില്‍ അപാകതകളുണ്ടെന്നാരോപിച്ചു നാട്ടുകാര്‍ രംഗത്തെ ത്തിയിരുന്നു. ഇക്കോടൂറിസം വില്ലേജിന് സമീപം നിര്‍മിച്ച കെട്ടിടം പരാതി യെത്തുടര്‍ന്നു ഗ്രാമപഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിടുകയും ചെയ്തു.
ഇക്കോടൂറിസം വില്ലേജിനു സമീപം പാര്‍ക്കിങ്ങിനെച്ചൊല്ലിയും വിവാദങ്ങളും തര്‍ക്കങ്ങളും ഉടലെടുക്കുകയുണ്ടായി. പുറമ്പോക്കു ഭൂമിയില്‍ നിന്നു വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തിയതായും പരാതി ഉയര്‍ന്നിരുന്നു. മുറിച്ചുകടത്താന്‍ശ്രമിച്ച മരങ്ങള്‍ അധികൃതര്‍ പിടികൂടുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി ജില്ലാ കലക്ടറെ നേരില്‍കണ്ടും ആവശ്യമുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."