ഓര്‍ഡിനറി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പണം നല്‍കണമെന്നുള്ളവര്‍ ഓര്‍ഡിനറിയില്‍ കയറേണ്ട; മന്ത്രി സി.പി. ജോണ്‍
തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതോടെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി ഗതാഗത മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ജൂണ്‍ 8ന് 7.5 ലക്ഷം സ്ത്രീകള്‍ യാത്ര ചെയ്തിരുന്ന സ്ഥാനത്ത് ജൂണ്‍ 16ഓടെ അത് 11.84 ലക്ഷമായി ഉയര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകള്‍ വലിയ ആവേശത്തോടെയാണ് പദ്ധതി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 2.46 കോടി രൂപ നല്‍കാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതോടെ പ്രതീക്ഷിച്ച വരുമാനക്കുറവ് നിലവില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റുകളാക്കി മാറ്റുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ തിരുവനന്തപുരത്ത് മാത്രം 384 സിറ്റി ഫാസ്റ്റ് ബസുകളാണുള്ളത്. ഒരു ഓര്‍ഡിനറി ബസും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ലെന്നും മറിച്ച് രണ്ട് സിറ്റി ഫാസ്റ്റ് ബസുകള്‍ ഓര്‍ഡിനറി സര്‍വീസുകളാക്കി മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ യാത്രയ്ക്ക് അര്‍ഹതയുള്ള ഓര്‍ഡിനറി ബസുകളില്‍ യാത്രക്കാര്‍ പണം നല്‍കി യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാകില്ലെന്നും പണം നല്‍കി യാത്ര ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ മറ്റ് സര്‍വീസുകള്‍ തിരഞ്ഞെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി.
Transport Minister C.P. John said that the number of women passengers in KSRTC ordinary buses has increased significantly after the implementation of the Priyadarshini free travel scheme.He stated that while 7.5 lakh women traveled on June 8 before the scheme began, the number rose to 11.84 lakh by June 16.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."