HOME
DETAILS

വിവാഹച്ചെലവിന് പണം കണ്ടെത്താന്‍ 3 കോടിയുടെ സ്വര്‍ണക്കവര്‍ച്ച; തനിഷ്‌ക് ജ്വല്ലറി ജീവനക്കാരനും കാമുകിയും അറസ്റ്റില്‍

  
Web Desk
June 17, 2026 | 9:25 AM

Tanishq Jewellers employee and girlfriend arrested for stealing gold worth Rs 3 crore to fund wedding expenses

ലക്ക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്‌ക് ജ്വല്ലറി ഷോറൂമില്‍ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസ് ദിവസങ്ങള്‍ക്കുള്ളില്‍ പാെലിസ് തെളിയിച്ചു. കവര്‍ച്ചയ്ക്ക് പിന്നില്‍ ഷോറൂമിലെ ജീവനക്കാരനായ നിതിന്‍ വര്‍മ്മ (24) ആണെന്ന് കണ്ടെത്തിയതോടെ ഇയാളെയും കാമുകി കാജല്‍ (22), പിതാവ് സഞ്ജയ് വര്‍മ്മ (52) എന്നിവരെയും ഗാസിയാബാദ്  പാെലിസ് അറസ്റ്റ് ചെയ്തു.

വിവാഹത്തിനാവശ്യമായ പണം കണ്ടെത്താനാണ് നിതിനും കാമുകിയും ചേര്‍ന്ന് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പാെലിസ് അറിയിച്ചു.

ജൂണ്‍ 12ന് പുലര്‍ച്ചെയാണ് ഗാസിയാബാദിലെ രാജ് നഗര്‍ ഡിസ്ട്രിക്റ്റ് സെന്ററിലുള്ള തനിഷ്‌ക് ഷോറൂമില്‍ സിനിമയെ വെല്ലുന്ന രീതിയില്‍ കവര്‍ച്ച നടന്നത്. വിവാഹം നിശ്ചയിച്ചുവെന്ന് സഹപ്രവര്‍ത്തകരെ വിശ്വസിപ്പിച്ച നിതിന്‍, ജൂണ്‍ 11ന് രാത്രി ഒരു പാര്‍ട്ടി സംഘടിപ്പിച്ചു. ഈ പാര്‍ട്ടിയില്‍ ഷോറൂമിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്ന കാഷ്യര്‍ ഗൗതം രാജിന് മദ്യം നല്‍കുകയും ചെയ്തു.

പാര്‍ട്ടിക്ക് ശേഷം മദ്യലഹരിയിലായിരുന്ന ഗൗതം രാജിനെ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് നിതിന്‍ ഒപ്പം കൂട്ടി. യാത്രാമധ്യേ ഗൗതത്തിന്റെ ബാഗില്‍ നിന്ന് ഷോറൂമിന്റെ പ്രധാന താക്കോല്‍ തന്ത്രപൂര്‍വം കൈക്കലാക്കിയെന്നാണ് പാെലിസ് പറയുന്നത്.

ഈ താക്കോല്‍ ഉപയോഗിച്ചാണ് പിന്നീട് ഷോറൂമില്‍ കയറി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്. സംഭവത്തിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ ജീവനക്കാരന്‍ തന്നെയാണെന്ന് കണ്ടെത്തിയത്. പ്രതികളില്‍ നിന്ന് കവര്‍ന്നെടുത്ത സ്വര്‍ണവും പണവും വലിയ തോതില്‍ പാെലിസ് വീണ്ടെടുത്തതായും അധികൃതര്‍ അറിയിച്ചു.

കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പാെലിസ് വ്യക്തമാക്കി.

Police solved the case of gold jewelry and cash worth over ₹3 crore stolen from a Tanishq jewellery showroom in Ghaziabad, Uttar Pradesh, within days. Investigators found that Nitin Verma (24), an employee at the showroom, was behind the robbery. He, along with his girlfriend Kajal (22) and his father Sanjay Verma (52), was arrested by Ghaziabad police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളും വിവരാവകാശ രേഖയിലെ 'പൂജ്യം' താമസച്ചെലവും: ഒരു വിശകലനം

Kerala
  •  2 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

National
  •  3 hours ago
No Image

ഓര്‍ഡിനറി സിറ്റി ഫാറ്റ് ആക്കിയിട്ടില്ല, പണം നല്‍കണമെന്നുള്ളവര്‍ ഓര്‍ഡിനറിയില്‍ കയറേണ്ട; മന്ത്രി സി.പി. ജോണ്‍

Kerala
  •  3 hours ago
No Image

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Kerala
  •  3 hours ago
No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  4 hours ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  4 hours ago
No Image

നിയമസഭയിലെ 'മാഷും കുട്ട്യോളും'- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും 'റോണി സാറി'ന്റെ ക്ലാസ്സിൽ...

Kerala
  •  4 hours ago
No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  4 hours ago
No Image

'50 കോടി രൂപ, സ്വകാര്യ ജെറ്റുകള്‍' എം.പിമാര്‍ക്ക് കളംമാറാന്‍ വന്‍വാഗ്ദാനങ്ങളെന്ന് സഞ്ജയ് റാവത്ത്; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും കൂറുമാറ്റ വിവാദം

National
  •  4 hours ago
No Image

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മുന്‍ ബി.ജെ.പി നേതാവ് പിടിയില്‍

Kerala
  •  5 hours ago