നാട്ടുകാരുടെ സഹായത്തോടെ ഹരിദാസന് കിടപ്പാടമായി
പേരാമ്പ്ര: നട്ടെല്ലിനു ക്ഷതമേറ്റ് കിടപ്പിലായ ചരത്തിപ്പാറ വേങ്ങോട്ട് മീത്തല്‍ ഹരിദാസനു നാട്ടുകാരുടെ സഹായഹസ്തം. 13 വര്‍ഷം മുന്‍പു തെങ്ങില്‍ നിന്നു വീണു പരുക്കേറ്റു ചികിത്സയിലാണ് ഹരിദാസന്‍. ഭാര്യക്കു സ്വകാര്യ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്.
കുടുംബം വാടകയ്ക്കു താമസിക്കുന്ന വീടിന്റെയും സ്ഥലത്തിന്റെയും കൈവശരേഖകള്‍ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ കൈമാറി. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സഹായ സമിതിയാണ് ഹരിദാസനും കുടുംബത്തിനും കിടപ്പാടമൊരുക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സൗഫി താഴക്കണ്ടി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ആയിഷ, കെ.വി കുഞ്ഞിക്കണ്ണന്‍, എന്‍.പി വിജയന്‍, മംഗലശ്ശേരി മൂസ, വി.കെ സുമതി, കെ.പി ജയേഷ്, പി.കെ പ്രേമ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."