HOME
DETAILS

ബുള്‍ഡോസര്‍ രാജ് മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

  
Web Desk
June 23, 2026 | 3:42 AM

nationwide protest begins against anti muslim actions and mandatory vande mataram says all india muslim personal law board

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹിക-രാഷ്ട്രീയ പാര്‍ശ്വവല്‍ക്കരണം, ഭരണഘടനാ അവകാശങ്ങളുടെ ലംഘനം, വിദ്വേഷ പ്രചാരണങ്ങള്‍, സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന നടപടികള്‍, മുസ്‌ലിംകളുടെ ജീവനും സ്വത്തിനും നേരെയുള്ള ആക്രമണങ്ങള്‍, പള്ളികളും മദ്റസകളും പൊളിച്ചുനീക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ ഓള്‍ ഇന്ത്യാ മുസ്‌ലിം പഴ്സണല്‍ ലോ ബോര്‍ഡ്. ജനാധിപത്യത്തെയും നീതിയെയും സമാധാനത്തെയും പിന്തുണയ്ക്കുന്ന വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ടായിരിക്കും ഈ പ്രക്ഷോഭം സംഘടിപ്പിക്കുകയെന്ന് ബോര്‍ഡ് ദേശീയ വക്താവ് ഡോ. എസ്.ക്യു.ആര്‍. ഇല്യാസ് അറിയിച്ചു. 

മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതെന്നത് ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമല്ലെന്നും, രാജ്യത്തിന്റെ ജനാധിപത്യ ഘടനയെയും സാമൂഹിക ഐക്യത്തെയും വികസന പ്രക്രിയയെയും ബാധിക്കുന്ന ദേശീയ വിഷയമാണെന്നും ബോര്‍ഡ് വ്യക്തമാക്കി. രാജ്യത്തെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യവും മുസ്‌ലിം സമൂഹം നേരിടുന്ന പ്രശ്നങ്ങളും ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് യോഗം വിശദമായി വിലയിരുത്തി. മുസ്‌ലിം സമൂഹത്തിനെതിരായ ആക്രമണങ്ങളില്‍ ഗുരുതര ആശങ്ക രേഖപ്പെടുത്തി. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍, പള്ളികളും മദ്റസകളും പൊളിച്ചുനീക്കല്‍, വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കല്‍, സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മദ്റസകളിലും വന്ദേ മാതരം നിര്‍ബന്ധമാക്കാനുള്ള ശ്രമങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങള്‍, കൂടാതെ മധ്യപ്രദേശ് ഹൈക്കോടതിയുടെ കമാല്‍ മൗലാ മസ്ജിദ് കേസിലെ വിധി തുടങ്ങിയ വിഷയങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. 

രാജ്യത്ത് വിദ്വേഷവും മതധ്രുവീകരണവും ക്രമബദ്ധമായി വളര്‍ത്തുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. മുസ്‌ലിംകളുടെ ജീവന്‍, സ്വത്ത്, മതസ്വാതന്ത്ര്യം, വ്യക്തിനിയമങ്ങള്‍, ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാനാവകാശങ്ങള്‍ എന്നിവ തുടര്‍ച്ചയായ സമ്മര്‍ദത്തിനും ആക്രമണങ്ങള്‍ക്കും വിധേയമാകുകയാണെന്ന് യോഗം വിലയിരുത്തി. മതവിദ്വേഷ പ്രസംഗങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കുമെതിരേ ഫലപ്രദമായ നിയമനടപടികള്‍ ഉണ്ടാകുന്നില്ലെന്നും, മറിച്ച് ഭരണകക്ഷിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇത്തരം അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുന്നു. മുസ്‌ലിം സമൂഹത്തിന്റെ ജീവനും സ്വത്തിനും മതവിശ്വാസങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും മൗനം പാലിക്കുന്നതായി യോഗം വിമര്‍ശിച്ചു.

 

the all india muslim personal law board has announced a nationwide protest against alleged anti muslim actions including bulldozer politics and compulsory vande mataram policies across india.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  16 hours ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  16 hours ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  17 hours ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  17 hours ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  18 hours ago
No Image

കുതിച്ചുയരുന്ന വാടകയ്‌ക്ക് തടയിടാൻ അബുദബി; വാടക മരവിപ്പിക്കൽ നയം റിയൽ എസ്റ്റേറ്റ് വിപണിക്ക് സ്ഥിരതയേകുമെന്ന് റിപ്പോർട്ട്

uae
  •  18 hours ago
No Image

ഷാർജ എമിറേറ്റ്സ് സ്ട്രീറ്റിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

uae
  •  18 hours ago
No Image

സമസ്ത മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവിയുടെ വിയോഗത്തിൽ കെ ഐ സി അനുശോചിച്ചു

Kuwait
  •  18 hours ago
No Image

എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി: ഭാര്യയുടെ അപേക്ഷയിൽ അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ

Kerala
  •  18 hours ago
No Image

മുഹറം അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്; വ്യാഴാഴ്ച്ച പ്രവൃത്തിദിനം 

Kerala
  •  18 hours ago