ലഹരിക്കെതിരെ ഏക മനസ്സോടെ അണിചേരണം: മന്ത്രി കെ എ തുളസി
സമൂഹത്തിൽ ലഹരി ഉപഭോഗത്തിനും വിപണനത്തിനും തടയിടുന്നതിന് പ്രായഭേദമന്യേ ഏക മനസ്സോടെ അണിചേരണമെന്ന് പട്ടികജാതി പട്ടികവർഗ വികസനവകുപ്പ് മന്ത്രി കെ എ തുളസി ടീച്ചർ. ജനമൈത്രി കല്ലടിക്കോട് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ലഹരിവിരുദ്ധ ദിനാചരണവും 'ഓപ്പറേഷൻ തൂഫാൻ' ബോധവൽക്കരണ റാലിയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ലഹരി വിപണനത്തിന്റെയും ഉപഭോഗത്തിന്റെയും വേരറക്കുക എന്ന ഉദ്ദേശത്തോടെയാണ് ആഭ്യന്തര വകുപ്പ് ഓപ്പറേഷൻ തൂഫാൻ പദ്ധതി നടപ്പിലാക്കുന്നത്. സമൂഹത്തിലും കുടുംബങ്ങളിലും, യുവാക്കൾക്കിടയിലും ലഹരി ഉപയോഗം തടയുകയും വിപണനത്തിന് അറുതി വരുത്തുകയുമാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. ഗോൾ ചലഞ്ച്, തെരുവു നാടകം എന്നിവയും അനുബന്ധമായി സംഘടിപ്പിച്ചു.
പ്രൊബേഷൻ എസ് ഐ ആമിന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കല്ലടിക്കോട് ടി ബി ജങ്ഷനിൽ നടന്ന പരിപാടിയിൽ മണ്ണാർക്കാട് ഡിവൈഎസ്പി സി അലവി അധ്യക്ഷത വഹിച്ചു. കല്ലടിക്കോട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുധീഷ് കുമാർ, തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, കരിമ്പ പഞ്ചായത്ത് ഗ്രാമ പ്രസിഡന്റ് ശ്രീലത, കാരാകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ നിജാമുദീൻ, വ്യാപാരി വ്യവസായി പ്രതിനിധി അജോ മഞ്ഞാടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."