കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ 'കാണാതായി'; മുന്‍ ഉദ്യോഗസ്ഥന്‍ സംശയ നിഴലില്‍
മലപ്പുറം: കരിപ്പൂര്‍ പൊലിസ് സ്റ്റേഷനില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി. വിവിധ കാലയളവുകളില്‍ കളഞ്ഞുകിട്ടിയതും, വിമാനത്താവളത്തില്‍ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനില്‍ ഏല്‍പ്പിച്ചതുമായ പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്.
2018 ന് മുന്‍പും, ശേഷവും ലഭിച്ച സ്വര്‍ണം കാണാതായിട്ടുണ്ട്. സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായെന്ന് സ്ഥിരീകരിച്ച് കൊണ്ടോട്ടി എസ്പി മലപ്പുറം എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ട് നല്‍കി. 2026 ഫെബ്രുവരിയില്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം ആദ്യമായി സൂചിപ്പിച്ചത്.
അതേസമയം സ്റ്റേഷനിലെ മുന്‍ ഉദ്യോഗസ്ഥനാണ് മോഷണത്തിന് പിന്നിലെന്ന ആരോപണവും ശക്തമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പൊലിസ്. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥന്‍ തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി സ്വര്‍ണം കടത്തിയെന്ന വിവരം സേനയ്ക്കും നാണക്കേടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."