HOME
DETAILS
MAL
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പ്പിക്കും
June 27, 2026 | 5:56 AM
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ എസ്.ഐ.ടി വീണ്ടും ചോദ്യം ചെയ്തു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ നല്‍കുന്നതിന് മുന്നോടിയായിട്ടാണ് വീണ്ടും ചോദ്യം ചെയ്തത്. പൊലിസ് ആസ്ഥാനത്തുവെച്ച് നടന്ന ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂര്‍ നീണ്ടു. എ.ഡി.ജി.പി എച്ച് വെങ്കടേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യലെന്നാണ് വിവരം.
2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. സ്മാര്‍ട് ക്രിയേഷന്‍സുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ ഇടപാടുകളില്‍ അന്വേഷണസംഘം കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്. 2019 ലെ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."