HOME
DETAILS
MAL
ബിവറേജ് ഔട്ട്ലറ്റ് കണിയാരത്തേക്ക് മാറ്റരുത്'
backup
September 18 2016 | 01:09 AM
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബീവറേജ് ചില്ലറ വില്പനശാല കണിയാരത്തേക്ക് മാറ്റാനുള്ള നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്ന് പാലാക്കുളി കനാല്‍റോഡ് സൗഹൃദ റസിഡന്‍സ് അസോസിയേഷന് യോഗം ആവശ്യപ്പെട്ടു. ബീവറേജ് കണിയാരത്തേക്ക് മാറ്റിയാല്‍ ശാന്തമായ പ്രദേശത്തെ സമാധാനാന്തരീക്ഷം തകരും.
നൂറു കണക്കിനു സ്കൂള്‍ വിദ്യാര്‍ഥികള്‍ കടന്നു പോകുന്ന റോഡാണിത്. വിദ്യാലയത്തിനു സമീപം മദ്യശാല തുറക്കുന്നത് ന്യായീകരിക്കാനാവില്ല. തീരുമാനത്തില്‍ നിന്നും പിന്മാറാത്ത പക്ഷം ശക്തമായ പ്രക്ഷോപങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.പ്രസിഡന്റ് ബോബി അത്തിക്കല്‍ അധ്യക്ഷനായി. ഡോ. എ ഗോകുല്‍ദേവ്, പത്മനാഭന്, പി.സി ജോണ്സണ്, സുദര്ശാനന്ദ്, ശ്രീധരന്, മുജീബ്, ബെന്നി, ജയാനന്ദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."