എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു, 23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു
ന്യൂഡല്‍ഹി: അഭിപ്രായ ഭിന്നതകള്‍ മറന്ന് എസ്.ഐ.ആറിനെതിരെ ഒരിക്കല്‍ കൂടി ഒന്നിച്ച് ഇന്‍ഡ്യാ മുന്നണി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആര്‍ നടപടികളിലെ ക്രമക്കേടുകളും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലെ സുതാര്യതക്കുറവും ഉന്നയിച്ച് ഇന്‍ഡ്യാ മുന്നണി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് കത്തയച്ചു. 23 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകനും സ്വതന്ത്ര എം.പിയുമായ കപില്‍ സിബലുമാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. മുന്നണിയിലെ പ്രമുഖ കക്ഷികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സംയുക്ത കത്തില്‍ ഡി.എം.കെയുടെയും എ.എ.പിയുടെയും ഒപ്പുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞതെന്ന് എ.എന്‍.ഐ (ANI) വൃത്തങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത നീക്കം എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചത്.
'പ്രതിപക്ഷ കക്ഷികള്‍ 'SURE' (Solidarity, Unity, and Resistance ഐക്യദാര്‍ഢ്യം, ഐക്യം, പ്രതിരോധം) എന്ന മുദ്രാവാക്യത്തിന് കീഴില്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്' അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ എട്ടിന് നടന്ന ഇന്‍ഡ്യ സഖ്യ യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആറിലെ ക്രമക്കേടുകള്‍ക്കെതിരെ ചീഫ് ജസ്റ്റിസിന് സംയുക്തമായി പരാതി നല്‍കാന്‍ തീരുമാനിച്ചത്- ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
Good going from INDIA. And yes, @AamAadmiParty @arivalayam DMK also signed the joint letter to CJI https://t.co/MtIpS7GdC4
— Derek O'Brien | ডেরেক ও'ব্রায়েন (@derekobrienmp) June 30, 2026
ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമല്ലാത്ത ആം ആദ്മി പാര്‍ട്ടിയും ഡി.എം.കെയും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയാന്‍ സ്ഥിരീകരിച്ചു.
വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് യഥാര്‍ത്ഥ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനും വോട്ട് കൊള്ളയടിക്കാനും നീക്കം നടക്കുന്നുണ്ടെന്ന് കത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ സുതാര്യത ഉറപ്പാക്കാന്‍ ചീഫ് ജസ്റ്റിസിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
india bloc parties jointly wrote to the chief justice, raising concerns over the election commission's sir exercise, alleging lack of transparency and seeking urgent judicial intervention to protect the electoral process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."