HOME
DETAILS

സ്വകാര്യ എഞ്ചിനീയറിങ് മേഖലയിലെ 46 തസ്തികകളില്‍ 30% സൗദിവത്കരണം; പുതിയ നയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

  
July 01, 2026 | 5:48 AM

30 Saudization in 46 engineering professions takes effect from Tuesday

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ 46 എഞ്ചിനീയറിങ് തസ്തികകളില്‍ 30 ശതമാനം സൗദിവത്കരണം (Saudization) നിര്‍ബന്ധമാക്കുന്ന പുതിയ തീരുമാനം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. മാനവവിഭവശേഷിസാമൂഹിക വികസന മന്ത്രാലയം മുനിസിപ്പാലിറ്റീസ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി നടപ്പാക്കിയത്.
സംബന്ധപ്പെട്ട എഞ്ചിനീയറിങ് തസ്തികകളില്‍ അഞ്ചോ അതിലധികമോ ജീവനക്കാരെ നിയമിച്ച സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് പുതിയ വ്യവസ്ഥ ബാധകമാകുന്നത്. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സിന്റെ പ്രൊഫഷണല്‍ അംഗീകാരം ആവശ്യമായ 46 എഞ്ചിനീയറിങ് വിഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആര്‍ക്കിടെക്ചര്‍, വൈദ്യുതി ഉല്‍പാദനം, ഇന്‍ഡസ്ട്രിയല്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, മറൈന്‍, എയ്‌റോസ്‌പേസ് തുടങ്ങി വിവിധ എഞ്ചിനീയറിങ് മേഖലകളിലെ തസ്തികകളാണ് പുതിയ സൗദിവത്കരണ നയത്തിന്റെ പരിധിയില്‍ വരുന്നത്.

പുതിയ നിയമം സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങള്‍ നിരീക്ഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അനുവദിച്ചിരിക്കുന്ന സാവകാശകാലാവധി അവസാനിച്ച ശേഷം നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമാനുസൃത നടപടികളും പിഴയും സ്വീകരിക്കും.

രാജ്യത്തെ സ്വദേശി എഞ്ചിനീയര്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും തൊഴില്‍വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ദേശീയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം നടപ്പാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.

English Sumamry:  Saudi Arabia has raised Saudization rate in engineering professions in the private sector to 30 percent effective from Tuesday, June 30, 2026. The Ministry of Human Resources and Social Development (HRSD), in cooperation with the Ministry of Municipalities and Housing, announced the implementation of this decision, which is applicable to establishments employing five or more workers in the covered professions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; പിന്നാലെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്

latest
  •  2 days ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago