HOME
DETAILS

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; മഴയെത്തിയതോടെ ആവശ്യകതയില്‍ 400 മുതല്‍ 600 മെഗാവാട്ട് ഇടിവ്

  
July 01, 2026 | 7:58 AM

Electricity consumption has decreased in the state With the arrival of rains demand has dropped by 400 to 600 MW

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലത്തെ വൈദ്യുതി ഉപയോഗത്തില്‍ 400 മുതല്‍ 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാന വ്യാപകമായി മഴ ലഭിച്ചതിനെ തുടര്‍ന്നാണ് വൈദ്യുതി ആവശ്യകത കുറഞ്ഞത്. കൂടാതെ, പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമായതിനാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞതായും കെ.എസ്.ഇ.ബി വ്യക്തമാക്കി.

ഇന്നലത്തെ സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം 83.41 ദശലക്ഷം യൂണിറ്റായിരുന്നു. ആഭ്യന്തര വൈദ്യുതി ഉല്‍പാദനം 8.91 ദശലക്ഷം യൂണിറ്റും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 4,277 മെഗാവാട്ടുമായിരുന്നു. വൈദ്യുതി ഉല്‍പാദനത്തിനായി ഉപയോഗിക്കുന്ന ഡാമുകളിലെ ജലശേഖരം നിലവില്‍ 21.58 ശതമാനമാണ്.

അതേസമയം, സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം മഴക്കുറവാണെന്ന് കെ.എസ്.ഇ.ബി നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യത്തിന് മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതായും അധികൃതര്‍ പറയുന്നു. നിലവില്‍ സംസ്ഥാനത്തെ ജലസംഭരണികളില്‍ 21.31 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 60.65 ശതമാനമായിരുന്നു.

പ്രതിസന്ധി മറികടക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന നടപടികള്‍ തുടരുകയാണെന്നും, വൈദ്യുതി നിയന്ത്രണം ഇനിയും തുടരുമെന്നും കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും ഡാമുകളിലെ ജലശേഖരക്കുറവും സംബന്ധിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയില്‍ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തും. മഴക്കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന കെ.എസ്.ഇ.ബിയുടെ നിലപാടും മന്ത്രി സഭയില്‍ വിശദീകരിക്കുമെന്നാണ് സൂചന.

KSEB reported that yesterday's electricity consumption in the state dropped by 400 to 600 megawatts. The decrease in demand was due to widespread rainfall across the state. KSEB also said that power restrictions were avoided because sufficient electricity was available from the power exchange.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ബസ്സിടിച്ച് അച്ഛനും മകനും മരിച്ചു

Kerala
  •  4 hours ago
No Image

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

National
  •  4 hours ago
No Image

സ്വര്‍ണവില ഇടിഞ്ഞു; ഗ്രാമിന് ഇന്ന് 12,905 രൂപ

Business
  •  5 hours ago
No Image

ആശുപത്രിയില്‍ രോഗിക്ക് ക്രൂരമര്‍ദനം; ഉത്തര്‍പ്രദേശില്‍ വനിതാ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

National
  •  5 hours ago
No Image

മദ്യലഹരിയില്‍ മകന്‍ കഴുത്ത് ഞെരിച്ചു കൊന്നു; ചേര്‍ത്തലയിലെ 58 കാരന്റെ മരണം കൊലപാതകമെന്ന് പൊലിസ്, പ്രതി അറസ്റ്റില്‍

Kerala
  •  5 hours ago
No Image

വിഴിഞ്ഞം തുറമുഖം: ഷെയര്‍ കൈമാറാന്‍ സര്‍ക്കാറിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി

National
  •  6 hours ago
No Image

വാണിജ്യ എല്‍പിജി വിലക്കുറവ് മുതല്‍ പുതുക്കിയ പാസ്പോര്‍ട്ട് ഫീസ് വരെ;  ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

Economy
  •  7 hours ago
No Image

ദേശീയ ഭവന സെന്‍സസിന് ഇന്ന് തുടക്കം; അധ്യാപകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരണം

Kerala
  •  8 hours ago
No Image

ലാഹോറില്‍ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  8 hours ago
No Image

ഇക്വ ഡോറടച്ച് മെക്സിക്കോ; തകർപ്പൻ ജയവുമായി പ്രീക്വാർട്ടറിൽ

Football
  •  8 hours ago