പട്രോളിങ്ങിനിടെ പൊലിസുകാര്‍ക്ക് നേരെ ഓട്ടോയിടിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്‍ പട്രോളിങ്ങിനിടെ പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത പൊലിസുകാര്‍ക്ക് നേരെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ കക്കോടി സ്വദേശി മുഹമ്മദ് ഹാഷിം (38) അറസ്റ്റിലായി.
ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് നഗരത്തിലെ എസ്.കെ. ടെമ്പിള്‍ റോഡില്‍ മഫ്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന കോഴിക്കോട് കസബ സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ ടി.കെ. രഞ്ജിത്തും സി.പി.ഒ അനൂപ് ലാലും വഖഫ് ബോര്‍ഡ് ബില്‍ഡിങിന് സമീപം റോഡരികില്‍ മൂന്ന് പേര്‍ മദ്യപിക്കുന്നത് കണ്ടെത്തി. തുടര്‍ന്ന് മുഹമ്മദ് ഹാഷിമിന്റെ പേരും വിവരങ്ങളും രേഖപ്പെടുത്തി മുന്നറിയിപ്പ് നല്‍കി പറഞ്ഞയച്ചു.
അല്‍പസമയത്തിന് ശേഷം പൊലിസുകാര്‍ വീണ്ടും പട്രോളിങ് തുടരുന്നതിനിടെ റോഡിന്റെ എതിര്‍വശത്തുനിന്ന് ഹാഷിം ഓട്ടോ ഓടിച്ച് ഇരുവര്‍ക്കും നേരെ ഇടിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് ഓട്ടോയില്‍ നിന്നിറങ്ങിയ ഹാഷിമും സംഘവും പൊലിസുകാരെ പിടിച്ചുവെച്ച് മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു.
സി.പി.ഒ ടി.കെ. രഞ്ജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലിസ് മുഹമ്മദ് ഹാഷിമിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
During Operation Thoofan patrol, a man allegedly tried to kill police officers by ramming an autorickshaw at them after they questioned him for drinking in a public place. Mohammed Hashim (38), a resident of Kakkodi, has been arrested in connection with the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."