വരും തലമുറക്ക് വ്യക്തമായ ദിശാബോധം അനിവാര്യം: ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍
ചെമ്പറക്കി: വളര്‍ന്നുവരുന്ന തലമുറക്ക് വ്യക്തമായ ദിശാബോധം നല്‍കിയാല്‍ പ്രതിഭാധനരായ സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നു ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു.
ശാസ്ത്ര-സാങ്കേതിക ഗവേഷണ രംഗത്ത് ഗണനീയ സംഭാവനകള്‍ നല്‍കിയ മുസ്‌ലിം സമുദായത്തിലെ മുന്‍ഗാമികളുടെ പാത പിന്തുടരാന്‍ പുതുതലമുറ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ചെമ്പറക്കി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി എന്റിച്ച് ഫൗïേഷനുമായി സഹകരിച്ച് മദ്‌റസത്തുല്‍ ബദ്‌രിയ്യ ഹാളില്‍ നടത്തിയ സൗജന്യ സിവില്‍ സര്‍വീസ് കോച്ചിങ് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ് സുധീര്‍ അധ്യക്ഷനായിരുന്നു. ജമാഅത്ത് ഖത്തീബ് പി.എ ഉസ്മാന്‍ ബാഖവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി സി.എം മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് സിയാദ് ചെമ്പറക്കി നന്ദിയും പറഞ്ഞു.
കുസാറ്റ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വിന്‍സെന്റ് ജോസഫ് ക്ലാസ് നയിച്ചു.
അജ്മല്‍ കെ. മുജീബ്, എ.എസ് അബ്ദുറസാഖ്, ടി.എ ഉവൈസ്, പി.എം പരീത് കുഞ്ഞ്, സി.ഐ അസ്ഹര്‍, എ.എസ് കുഞ്ഞുമുഹമ്മദ്, എം.എ അഷറഫ്, അഷറഫ് മന്നാനി, എ.എ റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."