HOME
DETAILS

മലയാളി ഹാജിമാര്‍ നാട്ടില്‍ മടങ്ങിയെത്തി തുടങ്ങി

  
backup
September 18 2016 | 02:09 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2


നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മലയാളി ഹാജിമാര്‍ നാട്ടില്‍ മടങ്ങിയെത്തി തുടങ്ങി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്രയായവരാണ് ആദ്യം നാട്ടില്‍ മടങ്ങിയെത്തുന്നത്. കഴിഞ്ഞ രï് ദിവസങ്ങളിലായി ഇരുന്നൂറ്റി അന്‍പതോളം ഹാജിമാര്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടിലെത്തി. ജിദ്ദ വിമാനത്താവളത്തില്‍ നിന്നാണ് ഇപ്പോള്‍ ഹാജിമാര്‍ എത്തിക്കൊïിരിക്കുന്നത്.
സംസ്ഥാനത്ത് നിന്നും മദീന വിമാനത്താവളത്തില്‍ എത്തിയ ശേഷം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തി ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്ത തീര്‍ഥാടകരാണ് ഇവര്‍. സഊദി എയര്‍ലൈന്‍സ്, ഇത്തിഹാദ്, എയര്‍ ഇന്ത്യ എന്നീ യാത്രാ വിമാനങ്ങളിലാണ് ഹാജിമാര്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവജത്തി എത്തിയത്. വിവിധ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ പുണ്യഭൂമിയിലേക്ക് യാത്രയായിരുന്നത്. കോഴിക്കോട്, കണ്ണുര്‍, മലപ്പുറം,കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഹാജിമാരാണ് ഇപ്പോള്‍ മടങ്ങിയെത്തിയവരില്‍ അധികവും. മറ്റ് ജില്ലകളില്‍ നിന്നുള്ള വരും മടങ്ങിയെത്തിയ സംഘത്തില്‍ ഉï്. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള ഹാജിമാര്‍ പ്രത്യേകം ബസുകളിലാണ് നെടുമ്പാശ്ശേരിയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചത്.
വെള്ളിയാഴ്ച്ച രാത്രി എട്ടു മണിയോടെ നെടുമ്പാശ്ശേരിയിലെത്തിയ ആദ്യ സംഘത്തില്‍ 50 ഹാജിമാരാണ് ഉïായിരുന്നത്. ഹജ്ജ് കര്‍മം സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി മക്കയില്‍ നിന്നും മടങ്ങിയെത്തിയവര്‍ പറഞ്ഞു.അറഫ, മിന, മുസ്തലിഫ എന്നിവിടങ്ങളിലും ജംറയിലെ കല്ലേറിലും യാതൊരു ബുദ്ധിമുട്ടും സംസ്ഥാനത്ത് നിന്നുള്ള ഹാജിമാര്‍ക്ക് നേരിടേïി വന്നില്ലെന്നും ഇവര്‍ പറഞ്ഞു.
നെടുമ്പാശ്ശേരി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നായി 5600 പേരാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ സംസ്ഥാനത്ത് നിന്നും യാത്രയായിരുന്നത്. ഇവരില്‍ ബഹുഭൂരിഭാഗം പേരും യാത്രയായത് നെടുമ്പാശ്ശേരിയില്‍ നിന്നാണ്.
സഊദി എയര്‍ലൈന്‍സിന്റെ മൂന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും നെടുമ്പാശ്ശേരിയില്‍ നിന്നും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുള്ള തീര്‍ഥാടകരുമായി സഊദിയിലേക്ക് പറന്നിരുന്നു. ബാക്കിയുള്ളവര്‍ അടുത്ത ദിവസങ്ങളിലായി നാട്ടിലെത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago