'തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍..., 1000 മിസൈലുകള്‍ ലോക്ക്ഡ് ആന്‍ഡ് ലോഡഡ്'; ഭീഷണിയുമായി ട്രംപ്
ന്യുയോര്‍ക്ക്: ഇറാന് കനത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെ ആക്രമിക്കാന്‍ 1000 മിസൈലുകള്‍ തയ്യാറാണെന്ന് ട്രംപ് വെളിപ്പെടുത്തി. ഇറാന്‍ അമേരിക്ക സംഘര്‍ഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപ് തന്റെ നിലപാട് ട്രൂത്ത് സോഷ്യല്‍ വഴി പങ്കുവെച്ചത്.
ഇറാന്റെ പ്രധാന നഗരങ്ങളെയും സെനികകേന്ദ്രങ്ങളെയും തകര്‍ക്കാന്‍ കഴിയുന്ന തരത്തില്‍ മിസൈലുകള്‍ സജ്ജമാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. ആയത്തുള്ള അലി ഖാംനഇയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ ട്രംപിനെ വധിക്കാന്‍ പരസ്യമായി ആഹ്വാനങ്ങള്‍ ഉയര്‍ന്നിരുന്നു.
'അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാനോ, വധിക്കാന്‍ ശ്രമിക്കാനോ ഇറാന്‍ ഒരുങ്ങിയാല്‍ ഇറാനെ ലക്ഷ്യമിട്ട ഇതിനോടകം തന്നെ 1000 മിസൈലുകള്‍ ലോഡ് ചെയ്ത് ലക്ഷ്യം വെച്ച് കഴിഞ്ഞു. തൊട്ടുപിന്നാലെ ആയിരക്കണക്കിന് മിസൈലുകള്‍ വേറെയും കുതിച്ചുയരും'- ട്രംപ് വ്യക്തമാക്കി.
അമേരിക്ക ഇറാന്‍ കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയതാണ് കാര്യങ്ങള്‍ വീണ്ടും പ്രതിസന്ധിയിലാക്കിയത്. പിന്നാലെ ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു. അമേരിക്കയ്‌ക്കെതിരെ ഇതിന് പിന്നാലെ ശക്തമായ ആരോപണങ്ങളുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. അമേരിക്ക കാരണമാണ് പുതിയ സാഹചര്യങ്ങള്‍ ഉടലെടുത്തതെന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് അവരാണെന്നും ഇറാന്‍ വ്യക്തമാക്കി.
ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ഖത്തറും ഒമാനും തമ്മില്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ട്രംപിന്റെ വെല്ലുവിളി കാര്യങ്ങള്‍ വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്.
US President Donald Trump has issued a strong warning while responding to alleged threats against his life, saying that if anyone attempts to assassinate him, "1,000 missiles are locked and loaded." The remarks, made in a public statement, have drawn widespread attention and sparked political and security discussions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."