രണ്ടാം വിവാഹം ചോദ്യം ചെയ്ത മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു; 3 വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവ് പിടിയില്‍
കുമളി: യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസില്‍ മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റ്. യുവാവിന്റെ പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. തേനി എം.ജി.ആര്‍ നഗര്‍ സ്വദേശി ശ്രീകാന്ത്(20)ആണ് കൊല്ലപ്പെട്ടത്.
ശ്രീകാന്തിന്റെ പിതാവ് ബാലമുരുകന്‍, സുഹൃത്തുക്കളായ അലക്‌സ്, കറുപ്പസ്വാമി എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പിതാവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്.
2023 സെപ്റ്റംബര്‍ 7ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബാലമുരുകന് ഭാര്യയും ശ്രീകാന്തിന്റെ അമ്മയുമായ രാജലക്ഷ്മിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതോടെ ബാലമുരുകന്‍ മറ്റൊരു വിവാഹം കഴിച്ചു.
ഇതിന്റെ പേരില്‍ മകന്‍ ശ്രീകാന്ത് മദ്യപിച്ചെത്തി പിതാവ് ബാലമുരുകനുമായി പലപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. തനിക്കും അമ്മയ്ക്ക് സ്വത്തവകാശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ശ്രീകാന്ത് പ്രശ്‌നമുണ്ടാക്കിയിരുന്നത്.
ഇതിനിടെ 2023 സെപ്റ്റംബര്‍ 7ന് വീട്ടില്‍നിന്നു പോയ ശ്രീകാന്തിനെ കാണാനില്ലെന്നു കാണിച്ച് രാജലക്ഷ്മിയും ബാലമുരുകനും പൊലിസില്‍ പരാതി നല്‍കി. കേസില്‍ പുരോഗതിയില്ലെന്ന് കണ്ടതോടെ രാജലക്ഷ്മി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ 2026 ഏപ്രിലില്‍ ഈ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ബാലമുരുകന്റെ സുഹൃത്തായ അലക്‌സിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നത്.
ശ്രീകാന്തിനെ കാണാതായ ദിവസം തന്നെ വയല്‍പതിയിലെ മുല്ലപ്പെരിയാര്‍ നദിക്കു സമീപത്തുള്ള ശ്മശാനത്തില്‍ ബാലമുരുകനും സുഹൃത്തുക്കളും ചേര്‍ന്ന് ശ്രീകാന്തിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കശാപ്പ് കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഈ സമയം കനത്ത മഴ കാരണം നദിയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ ശരീരഭാഗങ്ങള്‍ എവിടെ നിന്നും കണ്ടെത്താനായില്ല.
മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തി തേനി-മധുര റോഡില്‍ താമരക്കുളത്ത് എറിഞ്ഞതായി അലക്‌സ് പൊലിസിന് മൊഴി നല്‍കി. പരിശോധനയില്‍, ഇവര്‍ ഉപേക്ഷിച്ച 2 കത്തികളും പൊലിസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
A father has been arrested three years after allegedly murdering his son, who had questioned his decision to remarry. According to investigators, the accused allegedly strangled the victim to death, dismembered the body, and disposed of the remains in a river in an attempt to conceal the crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."