HOME
DETAILS

'പീപ്പിള്‍ ഫ്രണ്ട്ലി' പൊലിസിലേക്ക് കേരളം; ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക്: രമേശ് ചെന്നിത്തല

  
Web Desk
July 11, 2026 | 9:24 AM

Kerala moving towards a people-friendly police force SIs to take charge of stations from August 15 Ramesh Chennithala

കൊച്ചി: കേരള പൊലിസിനെ കൂടുതല്‍ 'പീപ്പിള്‍ ഫ്രണ്ട്ലി' സംവിധാനമാക്കി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലിസ് ഓഡിറ്റ് സംവിധാനം നടപ്പാക്കുമെന്നും പരാതികളില്‍ പരമാവധി വേഗത്തില്‍ തീരുമാനമെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് 15 മുതല്‍ സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളുടെ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് (എസ്.ഐ) നല്‍കും. 64 സുപ്രധാന സ്റ്റേഷനുകളില്‍ മാത്രമാകും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് (സി.ഐ) സ്റ്റേഷന്‍ ചുമതല നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നടപ്പാക്കിയ 'ഓപ്പറേഷന്‍ തൂഫാന്‍' വന്‍ വിജയമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷന്റെ ഭാഗമായി 32 കോടിയിലധികം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതായും ജനങ്ങളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പുകളുടെ യോഗം വിജയകരമായിരുന്നുവെന്നും ലഹരി മാഫിയ നിരന്തരം തന്ത്രങ്ങള്‍ മാറ്റുന്നതിനാല്‍ അവരെ ഫലപ്രദമായി നേരിടാന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലഹരി എന്ന വിപത്തിനെ ഇപ്പോള്‍ തന്നെ നേരിട്ടില്ലെങ്കില്‍ പിന്നീട് അതിനെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'ഓപ്പറേഷന്‍ തൂഫാന്‍' വഴി 6,632 പേരെ പിടികൂടിയതായും മന്ത്രി അറിയിച്ചു. ലഹരി ഉപയോഗിക്കുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാനത്ത് 'തൂഫാന്‍ കെയര്‍' പദ്ധതി നടപ്പാക്കുമെന്നും ആശുപത്രികള്‍ വഴി ലഹരിവിമുക്ത ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ നൈറ്റ് ലൈഫ് ആഘോഷങ്ങള്‍ ഉത്തരവാദിത്തത്തോടെയാകണമെന്നും കാരവാനുകളില്‍ ഒരു സാഹചര്യത്തിലും ലഹരിമരുന്ന് സൂക്ഷിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

പെരുമ്പാവൂരില്‍ കഞ്ചാവ് വില്‍പനക്കാരെന്ന് സംശയിച്ച് യുവാക്കളെ പിടികൂടി തലമൊട്ടയടിച്ച സംഭവത്തെയും മന്ത്രി വിമര്‍ശിച്ചു. ലഹരിയുടെ പേരില്‍ 'പെരുമ്പാവൂര്‍ മോഡല്‍' ആള്‍ക്കൂട്ട വിചാരണ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും നിയമം നടപ്പാക്കേണ്ടത് പൊലീസാണെന്നും മറ്റാരും ആ ചുമതല ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കുമെന്നും ആഭ്യന്തര വകുപ്പില്‍ എഫ്.ഐ.ആറുകളുടെ എണ്ണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തത്സമയം ലഭ്യമാകുന്ന സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

Home Minister Ramesh Chennithala said the Kerala Police will be transformed into a more 'people-friendly' system. He also announced that a police audit system will be implemented and steps will be taken to take decisions on complaints as quickly as possible. 
From August 15, the charge of police stations in the state will be given to Sub Inspectors (SI).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പെയിനില്‍ കാട്ടുതീ ദുരന്തം; നാല് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു, 23 പേരെ കാണാതായി

International
  •  4 hours ago
No Image

'കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു'; വൃദ്ധയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; ഒരാള്‍ കസ്റ്റഡിയില്‍

Kerala
  •  4 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്.ഐ.ടി ഹരജി

Kerala
  •  4 hours ago
No Image

യുഎഇയിൽ പ്ലസ് ടു പരീക്ഷാഫലം: രാജ്യത്തെ ടോപ്പർമാരെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  5 hours ago
No Image

വാട്‌സാപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദം; എല്ലാ മെസേജിങ് ആപ്പുകള്‍ക്കും ഏകീകൃത ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം

National
  •  5 hours ago
No Image

വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി; സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

National
  •  5 hours ago
No Image

മകനെ തന്ത്രിയാക്കണമെന്ന ആവശ്യവുമായി കണ്ഠരര് രാജീവര്; ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി

Kerala
  •  5 hours ago
No Image

ദേശീയഗാനത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കണം; ഉച്ചാരണവും ശൈലിയും കൃത്യമായി പാലിക്കണം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം 

National
  •  5 hours ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി; കെ.കെ രാഗേഷിന്റെയും ടി.ഐ മധുസൂദനന്റെയും ധനരാജ് അനുസ്മരണ പോസ്റ്റില്‍ പൊങ്കാലയിട്ട് അണികള്‍, പിന്നാലെ കമന്റ്‌ബോക്‌സ് പൂട്ടി

Kerala
  •  6 hours ago
No Image

വിഴിഞ്ഞം ഓഹരികൈമാറ്റം: പാര്‍ട്ടിയില്‍ ഒരു നിലപാട് മാത്രം, സി.പി.എമ്മില്‍ ഭിന്നതയില്ലെന്ന് ടി.പി രാമകൃഷ്ണന്‍

Kerala
  •  6 hours ago