HOME
DETAILS

അർജന്റീനയെ ട്രോളി കേരള പൊലിസ്; മുഖ്യമന്ത്രിയുൾപ്പെടെ ഉന്നത അധികാരികൾക്ക് പരാതി

  
July 12, 2026 | 10:45 AM

Kerala Police troll Argentina complaints lodged with high-ranking officials including the Chief Minister

മലപ്പുറം: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ അര്‍ജന്റീനയെയും ഫിഫയെയും പരിഹസിക്കുന്ന തരത്തില്‍ കേരള പൊലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിനെതിരേ പരാതി. കായികപ്രേമികളുടെ വികാരത്തെ വ്രണപ്പെടുത്തേുന്ന രീതിയിലാണ് പോസ്റ്റെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി റാഷിദ് അഹമ്മദ് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും സംസ്ഥാന പൊലിസ് മേധാവിക്കും സംസ്ഥാന പൊലിസ് കംപ്ലൈയ്ന്റ് അതോറിറ്റിക്കും പരാതി നല്‍കി.

സര്‍ക്കാര്‍ സംവിധാനത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കും ആരാധകപോരുകള്‍ക്കും ഉപയോഗിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ഫുട്‌ബോളിന്റെ കായികമൂല്യങ്ങളെയും അര്‍ജന്റീന ആരാധകരുടെ വികാരങ്ങളെയും വ്രണപ്പെടുത്തുന്ന രീതിയിലാണ് പോസ്റ്റ് തയ്യാറാക്കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്ത ഉദ്യോഗസ്ഥരേ കണ്ടെത്തി അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയും മത്സരത്തിന്റെ റഫറിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തില്‍ കേരളത്തിന്റെ ഭൂപടം ഗ്രാഫിക്‌സിലൂടെ ഉള്‍പ്പെടുത്തിയാണ് കേരള പൊലിസ് പോസ്റ്റ് തയ്യാറാക്കിയത്. അര്‍ജന്റീനയ്ക്ക് മത്സരങ്ങളില്‍ റഫറിയുടെ അനുകൂല്യം ലഭിക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ട്രോളുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ചിത്രം. ചിത്രത്തോടൊപ്പം 'നിങ്ങള്‍ക്ക് ഞങ്ങളുണ്ട്' എന്ന ടാഗ് ലൈനും 'അടിയന്തര സഹായങ്ങള്‍ക്ക് വിളിക്കാം 112' എന്ന സന്ദേശവും ഉള്‍പ്പെടുത്തിയിരുന്നു.

പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഔദ്യോഗിക നിയമപാലക ഏജന്‍സിയുടെ സമൂഹമാധ്യമ പേജ് ഉപയോഗിച്ച് ഒരു രാജ്യത്തെയോ ടീമിനെയോ ഫിഫയെയോ പരിഹസിക്കുന്നത് ഉചിതമല്ലെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു. പ്രതിഷേധം ശക്തമായതോടെ വിവാദമായ പോസ്റ്റ് കേരള പൊലിസ് പിന്നീട് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്ന് പിന്‍വലിച്ചു.

A complaint has been filed against a post published on the official Facebook page of Kerala Police that mocked Argentina and FIFA in the context of the World Cup football matches.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  2 hours ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  2 hours ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  2 hours ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  2 hours ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  3 hours ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  3 hours ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  4 hours ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago