HOME
DETAILS

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

  
Web Desk
July 13, 2026 | 6:44 AM

Apart from the Ayodhya donation scam allegations of corruption emerge in land deals and construction works

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭവാനക്കൊള്ള വിവാദത്തിന് പിന്നാലെ ഭൂമിയിടപാടുകളിലും വികസനനിര്‍മാണ പദ്ധതികളിലും അഴിമതി ആരോപണം. രാമക്ഷേത്രം, രാമകഥാ മ്യൂസിയം, ചുറ്റുമതില്‍, ക്ഷേത്രത്തിലേക്കുള്ള 'രാംപഥ്' ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഭക്തരുടെ ഭാഗത്ത് നിന്ന് പുതിയ ആരോപണങ്ങള്‍ ഉയരുന്നത്.

പദ്ധതികള്‍ക്കായി 1,600 മുതല്‍ 1,800 കോടി രൂപവരെ ചെലവ് കണക്കാക്കിയിരുന്നു. 13 കിലോമീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമുള്ള 'രാംപഥ്' നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതിനായി റോഡിന്റെ വീതി കൂട്ടുന്നതിനുവേണ്ടി വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിച്ചിരുന്നെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണെന്നാണ് ആരോപണം.

ചുമരുകളുടെ നിര്‍മാണത്തില്‍ ഉണ്ടായ ഉയരവ്യത്യാസം മൂലം മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ തടസ്സപ്പെട്ടതായും, ഇതോടെ മലിനജലം പല ഭാഗങ്ങളിലും കെട്ടിക്കിടക്കുന്നതായും പരാതിയുണ്ട്. കോടികള്‍ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും സരയു നദിയിലെ മലിനീകരണത്തിന് പരിഹാരമായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

എന്നാല്‍ അഴിമതി ആരോപണങ്ങള്‍ രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര തള്ളി. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഓഗസ്റ്റ് 15നു മുമ്പ് പൂര്‍ത്തിയാക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനിടെ, അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. എല്ലാ നേട്ടങ്ങളും സ്വന്തം ഭരണത്തിന്റെ വിജയമായി അവതരിപ്പിക്കുന്ന പ്രധാനമന്ത്രി അയോധ്യ വിഷയത്തില്‍ പ്രതികരിക്കാത്തത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഈ വിഷയത്തില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും രാജ്യം മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

Apart from the donation scam at the Ayodhya temple, land deals and construction works are also under a shadow of doubt. Currently, the construction of the Ram Temple, Ram Katha Museum, boundary wall, and the pathway to the temple is underway. New allegations are being raised by devotees in connection with this.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  3 hours ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  3 hours ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  3 hours ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  4 hours ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  4 hours ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  4 hours ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  5 hours ago
No Image

കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം

Kuwait
  •  5 hours ago
No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  5 hours ago