ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു
അമ്പലപ്പുഴ : ഓണാഘോഷ പരിപാടിക്കിടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ അസഭ്യവര്‍ഷം. ചോദ്യം ചെയ്ത ഡി വൈ എഫ് ഐ പ്രവര്‍ത്തകനെയും മാതാപിതാക്കളെയും വീടുകയറി ആക്രമിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കതരുമാടി മാമൂട് ജംഗ്ഷന് സമീപം ലക്ഷം വീട് കോളനിയില്‍ നടേശന്‍ (46) ഭാര്യ ജയ (41), മകന്‍ ശരത് (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
തിരുവോണദിവസം രാത്രി 9.30 ഓടെയാണ് സംഭവം. മാമൂട് ജംഗ്ഷന് സമീപം നടന്ന ഓണാഘോഷ പരിപാടിക്കിടെ സമീപവാസിയും കുത്തുകേസിലെ പ്രതിയുമായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അരുണ്‍ ആണ് ബഹളമുണ്ടാക്കി പരിപാടി കലക്കാന്‍ ശ്രമിച്ചത്.
ഇതിനെ ശരത്തും സുഹൃത്തുക്കളും ചേര്‍ന്ന് ചോദ്യം ചെയ്തു. പിന്നീട് നാട്ടുകാരിടപെട്ട് അരുണിനെ പറഞ്ഞയച്ചെങ്കിലും രാത്രിയോടെ ഇവരുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഇരുമ്പുപൈപ്പിന് അടിയേറ്റ നടേശന്റെ തലക്കും ജയയുടെ തോളെല്ലിനും പരിക്കുണ്ട്. അരുണിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ശരത്തിന്റെ വയറിനും പുറത്തും ചവിട്ടേറ്റു. മൂവരേയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."