HOME
DETAILS

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

  
July 14, 2026 | 4:31 AM

Khap Panchayat Tries to Settle 3-Year-Olds Abuse Case for 1 Lakh Accused Arrested as Villagers Party With Fine Money

 


റാഞ്ചി: ജാര്‍ഖണ്ഡില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പൊലിസിനെ അറിയിക്കാതെ പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ഗ്രാമപഞ്ചായത്തിന്റെ (ഖാപ് പഞ്ചായത്ത്) ഇടപെടല്‍. കേസ് ഒതുക്കാന്‍ പ്രതിക്ക് ചുമത്തിയ പിഴത്തുക ഉപയോഗിച്ച് ഗ്രാമവാസികള്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പൊലിസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സുനില്‍ ലൊഹാര എന്ന പ്രതിക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സുനില്‍ ലൊഹാര കളിപ്പിക്കാനെന്ന വ്യാജേന മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് അമ്മ ഓടിയെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. എന്നാല്‍ ക്രൂരമായ ഈ പോക്‌സോ കുറ്റം പൊലിസില്‍ അറിയിക്കുന്നതിന് പകരം അടിയന്തര യോഗം വിളിച്ച് പ്രതിയില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി കേസ് ഒതുക്കാനാണ് പഞ്ചായത്ത് ഭാരവാഹികള്‍ ശ്രമിച്ചത്.

വിവരമറിഞ്ഞ് പൊലിസ് സംഭവസ്ഥലത്ത് എത്തുമ്പോള്‍, പിഴത്തുകയില്‍ നിന്ന് അഡ്വാന്‍സായി വാങ്ങിയ 2000 രൂപ ഉപയോഗിച്ച് ഗ്രാമവാസികള്‍ മദ്യവും മാംസാഹാരവും വാങ്ങി സല്‍ക്കാരം നടത്തുന്ന കാഴ്ച്ചയാണ് കണ്ടത്. തുടര്‍ന്ന് പൊലിസ് പ്രതിയായ സുനില്‍ ലൊഹാരയെ അറസ്റ്റ് ചെയ്യുകയും കുട്ടിയുടെ അമ്മയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതേസമയം, ഈ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ലോഡോ എക്കന്‍ പ്രതികരിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.

 

 

The Jharkhand police arrested a man for abusing a three-year-old girl, after foiling a Khap Panchayat’s illegal attempt to settle the case for a one-lakh rupee fine, which the villagers were already using to fund a liquor party.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  2 hours ago
No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  2 hours ago
No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  2 hours ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  3 hours ago
No Image

തെലങ്കാനയിൽ ആറുപേരെ കൊലപെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലിസ്

National
  •  3 hours ago
No Image

രാവിന്റെ മൊഞ്ചില്‍ ദുബൈ; ലോകത്തെ ഏറ്റവും മനോഹരമായ രാത്രിനഗരമായി ഒന്നാം സ്ഥാനം

uae
  •  3 hours ago
No Image

യു.എ.ഇയിൽ ചൂട് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

uae
  •  4 hours ago
No Image

അടുക്കള ബജറ്റ് താളംതെറ്റിച്ച് വിലക്കയറ്റം: കോഴി ഇറച്ചി വില 300ലേക്ക്, മീനിനും ബീഫിനും പൊള്ളുന്ന വില

Kerala
  •  4 hours ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: ഒരു മാസത്തിനിടെ 65 കോടി നഷ്ടം, 500 ബസുകള്‍ സര്‍വീസ് നിര്‍ത്തി

Kerala
  •  4 hours ago
No Image

ജോലി തേടി രണ്ട് മാസം മുമ്പ് യു.എ.ഇയിലെത്തിയ തൃശൂർ സ്വദേശി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

uae
  •  5 hours ago