HOME
DETAILS

കാലിക്കറ്റിൽ വിവിധ പരീക്ഷഫലങ്ങൾ; അറിയാം ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ 

  
July 15, 2026 | 1:58 AM

various exam results at calicut university

നാലു വർഷ ബിരുദ പ്രോഗ്രാം: കോളജ് ട്രാൻസ്ഫർ

2026 - 2027 അധ്യയന വർഷത്തെ നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ മൂന്ന്, അഞ്ച് സെമസ്റ്ററുകളിലേക്ക് കോളേജ് ട്രാൻസ്ഫർ വഴി പ്രവേശനം നേടുന്നതിനുള്ള സമയം ഇന്ന് വൈകീട്ട് 5 വരെ നീട്ടി.

സീറ്റൊഴിവ്
പേരാമ്പ്ര ചാലിക്കരയിലുള്ള  സർവകലാശാലാ റീജിയണൽ സെന്ററിൽ എം.എസ്.ഡബ്ല്യൂ., എം.സി.എ. പ്രോഗ്രാമുകൾക്ക് ജനറൽ - സംവരണ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം  16-ന് രാവിലെ 10 ന് സെന്ററിൽ ഹാജരായി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8594039556, 0496 2991119, 9656913319.

വിദൂരവിഭാഗം ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അപേക്ഷിക്കാം
വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ഓൺലൈൻ കോഴ്‌സുകളുടെ വിഡിയോ ക്ലാസുകൾ റെക്കോഡ്‌ ചെയ്യുന്നതിന് വിദഗ്‌ധ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. സർവകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകർക്ക് അപേക്ഷിക്കാം. ഫോൺ : 0494 2407494.

പുനർമൂല്യനിർണയഫലം
ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് മൂന്നാം സെമസ്റ്റർ (2018 പ്രവേശനം) ഏപ്രിൽ 2026, മൂന്നാം സെമസ്റ്റർ (2019 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025, അഞ്ചാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീ ക്ഷകളുടെയും എൽ.എൽ.ബി. യൂണിറ്ററി മൂന്നാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും - സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.കോം., വിദൂരവിഭാഗം നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. ( CUCBCSS ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.കോം. (CBCSS - 2019 സ്‌കീം - 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
വിദൂരവിഭാഗം മൂന്നാം സെമസ്റ്റർ എം.കോം. (CBCSS - SDE - 2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ് സി. ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി (CBCSS PG - 2022 മുതൽ 2025 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എച്ച്.എം. ഏപ്രിൽ 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.ബി.എ. റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ എം.ബി.ഇ. റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

various exam results announced at calicut university; here's today's university updates.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് കൊച്ചിയില്‍ എത്തും; ഓപ്പറേഷന്‍ തൂഫാന് പിന്തുണ, മോഹന്‍ലാലിനൊപ്പം വേദി പങ്കിടും

Kerala
  •  2 hours ago
No Image

കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

Kerala
  •  2 hours ago
No Image

20 ബോഗികള്‍, 1452 ആളുകള്‍; കേന്ദ്രത്തിനെതിരായ സമരത്തിന് ഡല്‍ഹിയില്‍ പോകാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് സി.പി.ഐ

Kerala
  •  2 hours ago
No Image

സുപ്രഭാതം പ്രചരണ കാംപയിൻ: സഊദിയിൽ തുടക്കമായി

Saudi-arabia
  •  3 hours ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  4 hours ago
No Image

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

Kerala
  •  4 hours ago
No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  5 hours ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  5 hours ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  5 hours ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  5 hours ago