ആദിവാസി മേഖലകളില്‍ ഫണ്ട് വിനിയോഗത്തില്‍ വ്യാപക ക്രമക്കേടും അഴിമതിയും: പൊലിസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
തൊടുപുഴ: ഇടുക്കി ജില്ലയിലെ ആദിവാസി മേഖലകളില്‍ സര്‍ക്കാര്‍ ഫï് വിനിയോഗത്തില്‍ വ്യാപക ക്രമക്കേടും അഴിമതിയും.
കോളനികളില്‍ നടപ്പാക്കിയ സ്വയംപര്യാപ്ത ഗ്രാമം പദ്ധതി, ഇടമലക്കുടിയിലെ ഏലം കൃഷി, ഭൂരഹിത പുനരധിവാസ പദ്ധതി എന്നിവയില്‍ ക്രമക്കേടുകള്‍ കïത്തെിയതിന്റെ പശ്ചാത്തലത്തില്‍ ഫï് വിനിയോഗവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ പൊലിസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
ജില്ലാ പൊലിസ് മേധാവി എ.വി. ജോര്‍ജിന്റെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഇടമലക്കുടിയിലെ ആദിവാസികളുടെ ഉന്നമനത്തിനു കുടിയോട് ചേര്‍ന്ന 300 ഹെക്ടറില്‍ ഏലം കൃഷിക്കും 300 ഹെക്ടറില്‍ വനവത്കരണത്തിനുമുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ വനംവകുപ്പ് വഴി ഫï് നല്‍കിയത്. ജീവനക്കാര്‍ ഫï് വെട്ടിച്ചതായി ചൂïിക്കാട്ടി മൂന്നാര്‍ ഡി.എഫ്.ഒ ആയിരുന്ന കെ.ജെ. സാമുവല്‍ മൂന്നാര്‍ പൊലിസില്‍ തെളിവ് സഹിതം പരാതി നല്‍കിയിരുന്നു.
വനംവകുപ്പിന്റെ വിജിലന്‍സ് അന്വേഷണത്തില്‍ 1.28 കോടി ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായാണ് കïത്തെിയത്. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുï്. പട്ടികജാതി കോളനികളില്‍ നടപ്പാക്കിയ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിലും ക്രമക്കേട് കïെത്തി.
ഒമ്പതു പദ്ധതികളില്‍ എട്ടിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവിടങ്ങളില്‍ വന്‍ ക്രമക്കേടുകളാണ് സ്‌പെഷല്‍ ബ്രാഞ്ച് കïത്തെിയത്.
സ്വയംപര്യാപ്ത ഗ്രാമം തട്ടിപ്പില്‍ അറസ്റ്റ് ഉടനുïാകുമെന്ന് പൊലിസ് വൃത്തങ്ങള്‍ സൂചന നല്‍കി. ഭൂരഹിത പുനരധിവാസ പദ്ധതിയില്‍ പുരയിടത്തിനു പകരം നിലം വാങ്ങി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ പൊലിസ് മേധാവിയ്ക്ക് സമര്‍പ്പിക്കുമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് അറിയിച്ചു. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത നിര്‍ധനരായ പട്ടികജാതിക്കാര്‍ക്ക് പദ്ധതിപ്രകാരം ഭൂമി വാങ്ങി നല്‍കിയതില്‍ തട്ടിപ്പ് നടന്നതായാണ് കïെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."