അനാറുണ്ടെന്ന് അമിറിന്റെ സഹോദരന്; കൊന്നതും അനാര്‍ തന്നെ: ജിഷ വധക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പിടിയിലായ അസം സ്വദേശി അമിറിന് കൊലപാതകത്തില്‍ പങ്കില്ലെന്ന സഹോദരന് ബദറിന്റെ മൊഴി പൊലിസിനെ കുഴക്കുന്നു. അമിറല്ല, സുഹൃത്ത് അനാറാണ് ജിഷയെ കൊന്നതെന്നാണ് ഒരു സ്വകാര്യ ചാനലിനോട് ബദര്‍ പറഞ്ഞത്.
അനാര്‍ എന്ന ഒരാള്‍ ഇല്ലെന്നും സാങ്കല്പിക കഥാപാത്രമാണെന്നുമാണ് പൊലിസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതോടെ കേസ് വീണ്ടും കുഴഞ്ഞുമറിയുമെന്ന് ഉറപ്പായി.
അനാറിന് ജിഷയുടെ അമ്മയോട് വൈരാഗ്യം ഉണ്ടായിരുന്നെന്നാണ് ബദര്‍ പൊലിസിനോട് പറഞ്ഞത്. താന്‍ കഴിഞ്ഞ ദിവസവും അമിറിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. അമിറും തന്നോട് ഇക്കാര്യമാണ് പറഞ്ഞത്. കൃത്യം നടത്തുമ്പോള്‍ അമിര്‍ ഒപ്പമുണ്ടായിരുന്നെന്നും ബദര്‍ പറയുന്നു.
എന്നാല്‍ അനാര്‍ എവിടെയാണെന്ന്് തനിക്ക് അറിയില്ലെന്ന് ബദര്‍ പറഞ്ഞു.
കേസില്‍ പ്രചരിപ്പിക്കപ്പെട്ട പലതും കെട്ടുകഥകളും ഊഹാപോഹങ്ങളും മാത്രമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റൂറല്‍ എസ്.പി പി.എന്‍ ഉണ്ണിരാജന് പറഞ്ഞിരുന്നു.
കൊല്ലപ്പെട്ട ജിഷയ്ക്ക് പ്രതിയായ അമീറുമായി പ്രണയബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. ജിഷ കൊല്ലപ്പെട്ട ദിവസം പ്രതിയോടൊപ്പം പുറത്തുപോയി ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചെന്നതും ശരിയല്ല.
ജിഷ കൊല്ലപ്പെട്ട ദിവസം വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രമാണ് കഴിച്ചിട്ടുള്ളത്. കുറ്റകൃത്യത്തിനിടയില്‍ ജിഷ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ പ്രതി മദ്യം ഒഴിച്ചുകൊടുത്തതായി തെളിഞ്ഞിട്ടുണ്ട്.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതിതന്നെ കൊണ്ടുവന്നതാണെന്നും വ്യക്തമായിരുന്നു. പ്രതി ജിഷയെ ബലാത്സംഗം ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. ജിഷയെ കൊലപ്പെടുത്താന്‍ പ്രതിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ല.
ജിഷയുടെ വീടിനുസമീപത്തെ കനാല്‍ബണ്ടില്‍ നിന്ന് ലഭിച്ച ചെരുപ്പാണ് കേസില്‍ ഏറെ നിര്‍ണായകമായതെന്നും എസ്.പി വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."