HOME
DETAILS
MAL
സിറിയയിലെ വ്യോമാക്രമണം അബദ്ധത്തിലെന്ന് അമേരിക്ക
backup
September 18 2016 | 05:09 AM
യുനൈറ്റഡ് നേഷന്‍സ്: സിറിയയില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണം അബദ്ധത്തിലെന്ന് അമേരിക്ക. സംഭവത്തില്‍ പശ്ചാത്തപിക്കുന്നതായും യുഎസ് അംബാസഡര്‍ സാമന്താ പവര്‍ പറഞ്ഞു. സംഭവത്തില്‍ യുഎന്‍ ഇടപെടണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
കിഴക്കന്‍ സിറിയയിലെ ദേര്‍ അസ് സോര്‍ വിമാനത്താവളത്തിന് സമീപത്തെ സൈനിക ആസ്ഥാനത്താണ് വ്യോമാക്രമണമുണ്ടായത്.
എന്നാല്‍ ഉടന്‍ അടിയന്തിര യോഗം വിളിക്കണമെന്ന റഷ്യയുടെ ആവശ്യം അമേരിക്ക തള്ളി.
62 സൈനികരാണ് അമേരിക്ക നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഐഎസിനെതിരെ പോരാടുന്ന സര്‍ക്കാര്‍ സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് റഷ്യ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ യുഎസിനാകില്ലെന്നും റഷ്യ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."