HOME
DETAILS
MAL
വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത; പ്രതിരോധ മന്ത്രി കശ്മിരില്‍
backup
September 18 2016 | 07:09 AM
ന്യൂഡല്‍ഹി: ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ആക്രമണത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് റഷ്യ, യുഎസ് സന്ദര്‍ശനങ്ങള്‍ റദ്ദാക്കി. അടിയന്തിര ഉന്നതതല യോഗം മന്ത്രി വിളിച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും സൈനിക മേധാവിയും കശ്മിരിലെത്തി.
അതേ സമയം കശ്മിരില്‍ ചില സ്ഥലങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ശ്രീനഗറില്‍ വിഘടന വാദികള്‍ നടത്താനിരുന്ന മാര്‍ച്ചിനെ തുടര്‍ന്നാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്.
ഷോപ്പിയാനിലും കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ദിപോറ, ഗന്ധേര്‍ബാല്‍, ഷോപ്പിയാന്‍ എന്നിവിടങ്ങളിലാണ് വിഘടനവാദികളുടെ റാലി ഇന്നു നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."