HOME
DETAILS

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

  
Web Desk
July 17, 2026 | 1:30 PM

Let children watch the World Cup final Pala Municipal Chairperson demands a holiday for schools and colleges on Monday

പാലാ: ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം അര്‍ധരാത്രിയില്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയതായി അവര്‍ അറിയിച്ചു.

വിദ്യാര്‍ഥികളില്‍ കായികവിനോദങ്ങളോടുള്ള താത്പര്യം വര്‍ധിപ്പിക്കാനാണ് അവധി ആവശ്യപ്പെട്ടതെന്ന് ദിയ ബിനു വ്യക്തമാക്കി. ലോകകപ്പ് ഫൈനല്‍ കാണുന്ന വിദ്യാര്‍ഥികള്‍ക്ക് പിറ്റേദിവസം ഉറക്കക്കുറവും ക്ഷീണവും നേരിടേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്ന് ദിയ ബിനു പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റുകളും ഇതേ മാതൃകയില്‍ വിദ്യാര്‍ഥികള്‍ക്ക് അവധി അനുവദിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

ലഹരി, മയക്കുമരുന്ന്, സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം എന്നിവയ്‌ക്കെതിരായ ശക്തമായ പ്രതിവിധിയാണ് കായിക രംഗമെന്നും ദിയ ബിനു ചൂണ്ടിക്കാട്ടി. ശാരീരികക്ഷമത, അച്ചടക്കം, മാനസികാരോഗ്യം, കൂട്ടായ്മ, നേതൃത്വഗുണം, പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കഴിവ് എന്നിവ വളര്‍ത്തിയെടുക്കുന്നതില്‍ കായികമത്സരങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു.

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ പോലുള്ള ആഗോള കായികമേളകള്‍ കുട്ടികളില്‍ കായികസംസ്‌കാരം വളര്‍ത്താനുള്ള അവസരമാണെന്നും, കുടുംബത്തോടൊപ്പം മത്സരം ആസ്വദിക്കാന്‍ അവസരം ഒരുക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

എറണാകുളത്തെ മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂള്‍ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച നടപടി മാതൃകാപരമാണെന്നും, സമാനമായ തീരുമാനം സംസ്ഥാനത്താകെ നടപ്പാക്കുന്നത് വിദ്യാര്‍ഥികളില്‍ കായികസംസ്‌കാരവും ആരോഗ്യകരമായ സാമൂഹിക ഇടപെടലുകളും പ്രോത്സാഹിപ്പിക്കുമെന്നും ദിയ ബിനു പ്രസ്താവനയില്‍ പറഞ്ഞു.

Pala Municipal Chairperson Diya Binu Pulikakandam has requested that all schools and colleges in the state be declared a holiday on Monday, as the FIFA World Cup final match will be held at midnight. She stated that a petition in this regard has been submitted to the General Education Minister and the Higher Education Minister.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  2 hours ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  2 hours ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  2 hours ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  2 hours ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  2 hours ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  2 hours ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  2 hours ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  3 hours ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  3 hours ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  3 hours ago