പാകിസ്താന്‍ ഭീകരരാഷ്ട്രം, അവരെ ഒറ്റപ്പെടുത്തുക; തുറന്നടിച്ച് രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിങിന്റെ പ്രതികരണം. പാകിസ്താന്‍ ഭീകര രാഷ്ട്രമാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
ഉറിയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് ഉയര്‍ന്ന പരിശീലനം ലഭിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. ഭീകകരരെയും ഭീകര സംഘടനകളേയും മറയില്ലാതെ തുടരെത്തുടരെ പാകിസ്താന്‍ പിന്തുണയ്ക്കുന്നതില്‍ നിരാശനാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
Pakistan is a terrorist state and it should be identified and isolated as such.
— Rajnath Singh (@rajnathsingh) September 18, 2016
ഉറി സംഭവത്തില്‍ അഘാതമായ വേദനയുണ്ട്. ആക്രമണത്തിനു പിന്നിലുള്ള ശക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. മരിച്ച സൈനികരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും പരുക്കേറ്റ സൈനികര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
There are definite and conclusive indications that the perpetrators of Uri attack were highly trained, heavily armed and specially equipped.
— Rajnath Singh (@rajnathsingh) September 18, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."