മക്ക എസ്.വൈ.എസ് പ്രസിഡന്റ് കെ.എം.എ ലത്തീഫ് ഹാജി അന്തരിച്ചു
മക്ക: പൗര പ്രമുഖനും മക്കയിലെ സമസ്തയുടെ നിറ സാന്നിധ്യവുമായിരുന്ന കെ.എം.എ ലത്വീഫ് ഹാജി അന്തരിച്ചു. അസുഖ ബാധയെത്തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്.
നിലവില്‍ മക്ക എസ്.വൈ.എസ് പ്രസിഡന്റ്, മക്ക ദാറുല്‍ ഹുദാ കമ്മിറ്റി ട്രഷറര്‍, മക്ക കെ.എം.സി.സി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരുന്നുണ്ട്.
മത സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹത്തിന്റെ നിര്യാണത്തില്‍ മക്ക എസ്.വൈ.എസ്, എസ്.കെഐസി അനുശോചനം രേഖപ്പെടുത്തി. എസ്.കെ.ഐ.സി, വിഖായ എന്നിവരുടെ നേതൃത്വത്തില്‍ ഖത്മുല് ഖുര്‍ആനും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം മക്ക എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ മജ്ലിസുന്നൂറില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നിരുന്നു. ഖബറടക്ക ശേഷം മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ വെച്ച് മയ്യത്ത് നമസ്കാരവും നടക്കും. തിരുവനതപുരം സ്വാകാര്യ ആശുപത്രിയില്‍ അന്തരിച്ച ഇദ്ദേഹത്തിന്റെ ഖബറടക്കം നാളെ രാവിലെ 9 മണിക്ക് കാപ്പ് വട്ടത്തൂരിലെ ഖബര്‍സ്ഥാനില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."