അമേരിക്കയില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്ക്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റു. മാന്‍ഹട്ടന്‍ നഗരത്തിലെ 27ാമത് തെരുവിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണകാരണം വ്യക്തമല്ല. കരുതിക്കൂട്ടിയുള്ള ആക്രമണമാണിതെന്ന് സിറ്റി മേയര്‍ ബില്‍ ഡെ ബ്ലാസിയോ പറഞ്ഞു.
ഭീകരാക്രമണമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ വിദേശബന്ധത്തിന് തെളിവ് ലഭിച്ചിട്ടില്ല. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല. സ്‌ഫോടനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നു വൈറ്റ്ഹൗസ് വ്യക്തമാക്കി. പരുക്കേറ്റവരില്‍ 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഗ്രസ്‌ഫോടന ശബ്ദം കേട്ടതായി തെരുവിലുണ്ടായിരുന്നവര്‍ പറഞ്ഞു.
പ്രദേശത്ത് പൊലിസ് നടത്തിയ അന്വേഷണത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. സില്‍വര്‍ പേപ്പറില്‍ പൊതിഞ്ഞ പ്രഷര്‍കുക്കറാണ് കണ്ടെടുത്തത്.
ഇതിനകത്ത് ടൈമറും മൊബൈല്‍ഫോണും വയറുകളും കണ്ടെത്തിയെന്നു പൊലിസ് ട്വീറ്റ് ചെയ്തു. ഇത് പിന്നീട് നിര്‍വീര്യമാക്കി. ഗ്യാസ് ഉപകരണം പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലിസ് നല്‍കുന്ന സൂചന.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് മാന്‍ഹട്ടന്‍ തെരുവിലെ 23ാം തെരുവില്‍ ചെല്‍സിയ ഭാഗത്ത് സ്‌ഫോടനമുണ്ടായതെന്ന് പൊലിസ് വക്താവ് ജെ. പീറ്റര്‍ ഡൊണാള്‍ഡ് വ്യക്തമാക്കി.
നിരവധി പേര്‍ താമസിക്കുന്ന പ്രദേശമാണ് ചെല്‍സിയ. ആക്രമണത്തെ തുടര്‍ന്ന് തെരുവ് അടക്കുകയും മൊബൈല്‍ ഫോണ്‍ നിരോധിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."