ആ വെളിച്ചവും മാഞ്ഞു
1945 ജനുവരി 1ന് കുന്നത്ത് മൂസ ഹാജിയുടെയും ഇയ്യാത്തുട്ടി ഹജ്ജുമ്മയുടെയും മകനായി പെരിന്തല്‍മണ്ണയക്കടുത്ത് തിരൂര്‍ക്കാട്ടായിരുന്നു കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ജനിച്ചത്. നാലം ക്ലാസ് വരെ സ്‌കൂള്‍ പഠനം. ശേഷം ഇരുമ്പുഴി ദര്‍സ്, പുത്തനങ്ങാടി, പടിഞ്ഞാറ്റുമുറി, അരിപ്ര, ജാമിആന്നൂരിയ്യ അറബിക് കോളജ് എന്നിവിടങ്ങില്‍ പഠനം. 1968ല്‍ ജാമിഅയില്‍ നിന്നു ഫൈസി ബിരുദം കരസ്തമാക്കി. മീനാര്‍കുഴി, ചെമ്മന്‍ങ്കടവ് എന്നീദര്‍സുകളില്‍ മുദര്‍രിസായി സേവനം അനുഷ്ടിച്ചു. 1979ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അധ്യാപകനായെത്തി. പിന്നീട് ജാമിഅയുടെ പ്രിന്‍സിപ്പലുമായി ഇതുവരെയും തുടര്‍ന്നു.
ജാമിഅ പഠനകാലത്തു പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. അവിടെവച്ച് ആലിക്കുട്ടി മുസ്്‌ല്യാരെ ഇംഗീഷ് പഠിപ്പിച്ച ഉമറലി ശിഹാബ് തങ്ങളെ ഇദ്ദേഹം ഗുരുനാഥനായും കണ്ടിരുന്നു. ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്്‌ല്യാര്‍, കോട്ടുമല അബൂബക്കര്‍ മുസ്്‌ല്യാര്‍, കെ സി ജമാലുദ്ദീന്‍ മുസ്്‌ല്യാര്‍, അബൂബക്കര്‍ ഹസ്്‌റത്ത് തുടങ്ങിയവര്‍ പ്രമുഖ ഗുരുനാഥന്‍മാരായിരുന്നു. മൂന്നു പതിറ്റാണ്ടിലധികം ജാമിഅയിലെ അധ്യാപകനായിരുന്ന ആലിക്കുട്ടി മുസ്്‌ല്യാര്‍ക്ക് കേരളത്തിനകത്തും പുറത്തുമായി 4,000ലധികം ശിഷ്യന്‍മാരുണ്ട്. സമസ്ത മുശാവറ അംഗം, പട്ടിക്കാട് ജാമിഅ ന്നൂരിയ്യ പ്രിന്‍സിപ്പല്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍(ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് ആലിക്കുട്ടി മുസ്്‌ല്യാര്‍), ചെമ്മാട് ദാറുല്‍ ഹുദാ ഇസ്്‌ലാമിക് അക്കാദമി, വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തുല്‍ ഇസ്്‌ലാമിയ്യ, കടമേരി റഹ്്മാനിയ്യ അറബിക് കോളജ് എന്നിവയുടെ പരീക്ഷോബോഡ് ചെയര്‍മാന്‍, കേരള യതീംഖാന കോ-ഓഡിനേഷന്‍ വൈസ് പ്രസിഡണ്ട്, സുന്നി അഫ്ക്കാര്‍ വാരിക എഡിറ്റര്‍, ഡാറ്റാനൈറ്റ് ഇന്റര്‍ നാഷനല്‍ ചീഫ് എഡിറ്റര്‍, തിരൂര്‍ക്കാട് അന്‍വാറുല്‍ ഹുദാസ്ഥാപനങ്ങളുടെ മാനേജര്‍, സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പെരിന്തല്‍മണ്ണ താലൂക്ക് സമസ്ത ജോ. സെക്രട്ടറിയായി കൊണ്ടാണ് സമസ്തയിലെത്തുന്നത്. 1986ല്‍ കേന്ദ്ര മുശാവറ അംഗമായി.
40 വര്‍ഷത്തിലധികമായി ജന്മനാടായ തിരൂര്‍ക്കാട്ട് മഹല്ല് ഖാദിയും ഇമാമുമാണ്. സമകാലിക പ്രശ്‌നങ്ങള്‍ക്ക് ഇസ്്‌ലാമിക കര്‍മശാസ്ത്രത്തിലൂടെ പരിഹാരം എന്ന വിഷയത്തില്‍ ലിബിയ സര്‍ക്കാര്‍ സംഘടിപ്പിച്ച സെമിനാറിലേക്ക് ക്ഷണിക്കപ്പെട്ട ആലിക്കുട്ടി മുസ്്‌ല്യാര്‍ അവതരിപ്പിച്ച പ്രബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രമുഖ ഇസ്്‌ലാമിക ആനുകാലികങ്ങളില്‍ പിന്നീടതു പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗേജസ് 1989ല്‍ ഹൈദരാബാദില്‍ നടത്തിയസെമിനാറില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു. വേള്‍ഡ് അസംബ്ലി ഓഫ് മുസ്്‌ലിം യൂത്തിന്റെ(വാമി) അതിഥിയായി സൗദി അറേബ്യ സന്ദര്‍ശിച്ചിട്ടുണ്ട്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നു സംസ്ഥാനത്ത് കലാപസാധ്യതകള്‍ ഉരുണ്ടു കൂടിയ പശ്ചാതലത്തില്‍ ആലിക്കുട്ടി മുസ്്‌ല്യാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ ശാന്തിയാത്ര വന്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഭാര്യ: മാടമ്പി ഫാതിമ. മക്കള്‍: മൂസ ഫൈസി, അബൂബക്കര്‍, ഖദീജ, സൈനബ, മൈമൂന, മര്‍യം, ഹഫ്‌സ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."