HOME
DETAILS

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

  
July 23, 2026 | 1:06 PM

indian passport services in uae made easier walk-in facility for senior citizens and parents of newborns

ദുബൈ: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ കൂടുതൽ ലളിതവും ജനകീയവുമാക്കാൻ നിർണായക തീരുമാനവുമായി ഇന്ത്യൻ എംബസി. നിശ്ചയദാർഢ്യമുള്ളവർക്ക് (PoD), 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, നവജാത ശിശുക്കളുടെ മാതാപിതാക്കൾ എന്നിവർക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ ഏത് കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിലേക്കും (ICAC) നേരിട്ടെത്തി (Walk-in) സേവനം കൈപ്പറ്റാമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പ്രഖ്യാപിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച സെഷനിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് സാധാരണ ക്യൂ ഒഴിവാക്കി മുൻഗണനാ അടിസ്ഥാനത്തിൽ സേവനം നൽകാൻ പ്രത്യേക കൗണ്ടറുകളും സജ്ജീകരിക്കും.

അൽഹിന്ദ് ട്രാവൽസ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു

കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് ടൂഴ്‌സ് ആൻഡ് ട്രാവൽസിന്റെ നേതൃത്വത്തിൽ യുഎഇയിലുടനീളമുള്ള 16 കേന്ദ്രങ്ങളിൽ പുതിയ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) പ്രവർത്തനം ആരംഭിച്ചു.

യുഡബ്ല്യു മാളിലെ ഫ്ലാഗ്ഷിപ്പ് സെന്ററിൽ 70-ലധികം കൗണ്ടറുകളാണുള്ളത്. ഇതിൽ 3 കൗണ്ടറുകൾ പോഡ്‌സ് ഡെലിവറി സെന്ററുകൾക്കായി പ്രത്യേകം നീക്കിവെച്ചിരിക്കുന്നു. പാസ്‌പോർട്ട് പുതുക്കൽ, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, വിസ സേവനങ്ങൾ, ഒസിഐ (OCI) സേവനങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്.

മുൻഗണനാ വിഭാഗത്തിൽപ്പെടാത്ത സാധാരണ അപേക്ഷകർ consularsevainuae.com എന്ന ഔദ്യോഗിക പോർട്ടൽ വഴി അപ്പോയിന്റ്മെന്റ് എടുക്കേണ്ടത് നിർബന്ധമാണ്. ദിവസവും രാവിലെ 9-നും രാത്രി 9-നും സ്ലോട്ടുകൾ ലഭ്യമാകും. അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കൂ.

നിയമപോരാട്ടത്തിനൊടുവിൽ സേവനാരംഭം

2025 നവംബറിലെ ടെൻഡറിലൂടെയാണ് അൽഹിന്ദിന് ഈ കരാർ ലഭിച്ചത്. ചില കമ്പനികൾ നൽകിയ നിയമതടസ്സങ്ങൾ കാരണം ഡൽഹി ഹൈക്കോടതിയിൽ കേസ് നിലനിന്നിരുന്നതിനാലാണ് സേവനം ആരംഭിക്കാൻ വൈകിയത്. എന്നാൽ ഇടക്കാല കാലയളവിൽ ഉചിതമായ സേവന ദാതാവിനെ അനുവദിക്കാൻ സുപ്രീം കോടതി ഇന്ത്യൻ മിഷനുകൾക്ക് അനുമതി നൽകിയതോടെയാണ് ആപ്ലിക്കേഷൻ സെന്ററുകൾ യാഥാർത്ഥ്യമായത്.

കഴിഞ്ഞ 14 വർഷമായി ഈ ടെൻഡറിൽ പങ്കെടക്കുന്നുണ്ടെന്നും ഇതാദ്യമായാണ് വിജയിക്കുന്നതെന്നും അൽഹിന്ദ് ചെയർമാൻ മുഹമ്മദ് ഹാരിസ് ടി. പറഞ്ഞു. ശ്രീലങ്കയിലും സമാനമായ കോൺസുലാർ സേവനങ്ങൾ നൽകാനുള്ള കരാർ അൽഹിന്ദ് സ്വന്തമാക്കിയിട്ടുണ്ട്.

Indian passport services in the UAE are now more convenient, with walk-in access available for senior citizens and parents of newborns, eliminating appointment requirements for eligible applicants.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  4 hours ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  4 hours ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  4 hours ago
No Image

ആലപ്പുഴ മർദനക്കേസ്:  ഒടുവിൽ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  5 hours ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  5 hours ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  5 hours ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  5 hours ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  5 hours ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  5 hours ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  5 hours ago

No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  6 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  6 hours ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  6 hours ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  7 hours ago