HOME
DETAILS

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

  
തമീം സലാം കാക്കാഴം
July 24, 2026 | 2:14 AM


ആലപ്പുഴ: രാഷ്ട്രീയവും ഭരണപരവുമായ വിവാദങ്ങള്‍ക്കൊടുവില്‍ `രക്ഷാപ്രവര്‍ത്തന' കേസ്  ക്ലൈമാക്സിലേക്ക്. വലിയ ചര്‍ച്ചകള്‍ക്ക്  വഴിവച്ച 'രക്ഷാപ്രവര്‍ത്തന' കേസ് അട്ടിമറിച്ച സംഭവത്തില്‍ എ.ഡി.ജി.പി എം.ആര്‍  അജിത് കുമാറിനെതിരേ സസ്പെന്‍ഷന്‍  നടപടി വന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വാസമാണ്.  സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി)  പൊലിസ് മേധാവിക്ക്  റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി വൈകുന്നതില്‍ പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ടായിരുന്നു. ആദ്യ റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകള്‍ പരിഹരിച്ചാണ് അന്വേഷണസംഘം പുതിയ കണ്ടെത്തലുകള്‍ ഡി.ജി.പിക്ക് മുന്നിലെത്തിച്ചതെന്നും ശ്രദ്ധേയമാണ്. കേസിന്റെ അന്വേഷണത്തില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ഗുരുതര വീഴ്ചവരുത്തുകയും നടപടികള്‍ അട്ടിമറിക്കുകയും ചെയ്തുവെന്നാണ് എസ്.ഐ.ടിയുടെ ആദ്യ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇതിന് എ.ഡി.ജി.പി നല്‍കിയ വിശദീകരണവും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും തമ്മില്‍ വലിയ പരസ്പരവിരുദ്ധത പ്രകടമായിരുന്നു. തുടര്‍ന്ന്, വിഷയം നിയമക്കുരുക്കിലേക്ക് പോകാതിരിക്കാന്‍ പൊലിസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിയമോപദേശം തേടുകയായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വ്യക്തതവരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി എസ്.ഐ.ടി.യോട് ആവശ്യപ്പെട്ടത്. നിയമപരമായ ഉറപ്പുവരുത്തലുകള്‍ക്ക് ശേഷമാണ് പുതിയ റിപ്പോര്‍ട്ട് തയാറാക്കിയത്.  ഇതോടെ അജിത് കുമാറിന്റെ സസ്പെന്‍ഷന്‍ നടപടിക്ക് വഴിതുറന്നു.
ആലപ്പുഴയില്‍ നടന്ന നവകേരള സദസിനിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച സംഭവമാണ് കേസുകള്‍ക്ക് ആധാരം. കേസിന്റെ തുടരന്വേഷണം ഉയര്‍ന്ന ഉദ്യോഗസ്ഥതലത്തില്‍ വെച്ച്‌ മനഃപൂര്‍വം അട്ടിമറിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണമാണ് ഉയർന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  4 hours ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  4 hours ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  5 hours ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  5 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

National
  •  6 hours ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  12 hours ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  12 hours ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  13 hours ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  13 hours ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  13 hours ago