HOME
DETAILS

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

  
Web Desk
July 24, 2026 | 3:06 AM

prof-k-alikutty-musliyar-demise-condolences-tributes

മുഖ്യമന്ത്രി വി.ഡി സതീശൻ

സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ അനുശോചിച്ചു. ജനപ്രതിനിധിയല്ലാത്ത ഒരാൾ ആദ്യമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവിയിലെത്തിയപ്പോഴും തുടർന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായിരുന്നപ്പോഴും അദ്ദേഹം കാഴ്ചവച്ച മിടുക്കും പൊതുസേവന രംഗത്തെ മികവും ഏറെ പ്രശംസനീയമാണ്. മതസൗഹാർദവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന്റെ പൊതുമണ്ഡലത്തിനും മതവൈജ്ഞാനിക മേഖലയിലും വലിയൊരു നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സമസ്ത പ്രവർത്തകരുടെയും ശിഷ്യഗണങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. 

കുഞ്ഞാലിക്കുട്ടി

ഏറെ പ്രിയപ്പെട്ട പ്രൊഫ. കെ. ആലിക്കുട്ടി ഉസ്താദിന്റെ വിയോഗം ഹൃദയത്തിൽ തീർത്ത വിങ്ങൽ ചെറുതല്ലെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് കുടുംബവുമായി വാക്കുകൾക്കതീതമായ സവിശേഷമായൊരു ആത്മബന്ധം അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചിരുന്നു. ശാന്തമായ പ്രകൃതവും ഏതു സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന ആ മുഖവുമല്ലാതെ മറ്റൊന്നും ഇപ്പോൾ ഓർമകളിൽ നിറയുന്നില്ല- മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. 

കെ.സി വേണുഗോപാൽ

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാൽ അനുശോചനം രേഖപ്പെടുത്തി. സമസ്തയുടെ നേതൃത്വത്തിലൂടെ കേരളത്തിലെ മത-സാമൂഹിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വമായിരുന്നു ആലിക്കുട്ടി മുസ്‌ലിയാർ.  സുപ്രഭാതം ദിനപത്രത്തിന്റെ അമരക്കാരനായും സംസ്ഥാന-കേന്ദ്ര ഹജ്ജ് കമ്മിറ്റികളുടെ നേതൃത്വത്തിലും മുസ്‌ലിം വേൾഡ് ലീഗിന്റെ ഇസ്‌ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗമെന്ന നിലയിലും ശ്രദ്ധേയമായ സേവനങ്ങൾ അദ്ദേഹം കാഴ്ചവച്ചതായി കെ.സി വേണുഗോപാൽ അനുസ്മരിച്ചു.

രമേശ് ചെന്നിത്തല

സമസ്തയുടെയും ജാമിഅ നൂരിയ്യയുടെയും നായകനായിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സമുദായത്തിന് നൽകിയ സേവനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക-ആത്മീയ മണ്ഡലങ്ങളിൽ വലിയൊരു ശൂന്യതയാണ് ഈ വേർപാട് ഉണ്ടാക്കിയിരിക്കുന്നതെന്നും  ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ടി. സിദ്ദിഖ്

കേരളീയ സമൂഹത്തിനാകെയും ഇസ്‌ലാമിക വിജ്ഞാന മണ്ഡലത്തിനും നികത്താനാവാത്ത വലിയ നഷ്ടമാണ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. 
സമസ്തയുടെ അമരക്കാരനായിരുന്നുകൊണ്ട് സമുദായത്തെയും പൊതുസമൂഹത്തെയും വിവേകത്തോടെയും പക്വതയോടെയും നയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു

ഗുരുശിഷ്യ ബന്ധത്തിന്റെ മാതൃകാ പ്രതിരൂപം:  മഅ്ദ്‌നി

കരുതലും കാരുണ്യവും നിറഞ്ഞ ഉൾക്കാഴ്ചയുടെ, ഗുരു - ശിക്ഷ്യ ബന്ധത്തിന്റെ മാതൃകാ പ്രതിരൂപമായിരുന്നു വിടപറഞ്ഞ തന്റെ പ്രിയ ഗുരുനാഥനും സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ജനറൽസെക്രട്ടറിയുമായ  പ്രൊഫ. ആലിക്കുട്ടി മുസ്്ലിയാരെന്ന് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി. ബഹുഭാഷാ പണ്ഡിതനും അതുല്യമായ  ദീനി വിജ്ഞാന സാഗരത്തിന്റെ അണമുറിയാത്ത വഴിവിളക്കുമായിരുന്നു ഉസ്താദ്. പട്ടിക്കാട് ജാമിയ നൂരിയയിലെ പഠന വേളയിൽ ഉസ്താദുമായി  വളരെ അടുത്ത ബന്ധമായിരുന്നു. വിദ്യാർഥികളെ അഗാധമായി സ്‌നേഹിക്കുകയും അവരുടെ പഠനകാര്യങ്ങളിൽ അതീവശ്രദ്ധാലുവും സദാ നിരീക്ഷകനുമായിരുന്നു ഉസ്താദ്. കാരാഗൃഹ കാലത്തിന്റെ കനൽ വഴികൾ തീഷ്ണ പരീക്ഷണങ്ങളായി തന്നെ വരിഞ്ഞുമുറുക്കിയപ്പോൾ അകം തണുപ്പിക്കുന്ന പ്രാർഥനകൾ കൊണ്ട് കരുത്തും സ്വാന്തനവും നൽകി പിൻബലമേകിയിരുന്നു ഉസ്താദ് എന്നും മഅ്ദനി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

എസ്.ഐ.സി സഊദി നാഷനൽ കമ്മിറ്റി

 പ്രൊഫ. കെ ആലിക്കുട്ടി മുസ്്ലിയാരുടെ വിയോഗത്തിൽ എസ്.ഐ.സി സഊദി നാഷനൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അഗാധ പാണ്ഡിത്യവും സ്വതസിദ്ധമായ വിനയവും കൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പ്രവാസലോകത്തെ സംഘടനാ പ്രവർത്തകരുമായും വിദേശ രാജ്യങ്ങളിലെ ഇസ്്ലാമിക പണ്ഡിതരുമായും സവിശേഷമായൊരു ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.സഊദിയിലെ സമസ്തയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് 2018 ൽ നിലവിൽ വന്ന എസ്.ഐ.സി യുടെ പ്രഖ്യാപനം പരിശുദ്ധ മദീനയിൽ വച്ച് നടത്തിയത് ആലിക്കുട്ടി ഉസ്താദ് ആയിരുന്നുവെന്ന് നേതാക്കളയ  ഉബൈദുല്ല തങ്ങൾ,  മുഹമ്മദ് റാഫി ഹുദവി, ഇബ്രാഹീം ഓമശ്ശേരി, സൈദ് ഹാജി മൂന്നിയൂർ, അബ്ദുറഹ്മാൻ മൗലവി അറക്കൽ, മാഹിൻ വിഴിഞ്ഞം, ഷാഫി ദാരിമി പുല്ലാര, നൗഫൽ തേഞ്ഞിപ്പലം എന്നിവർ അനുസ്‍മരിച്ചു.

സേവന മാര്‍ഗത്തിലെ ബഹുമുഖത്വം:  അബ്ബാസലി തങ്ങള്‍

സേവന മാര്‍ഗ്ഗത്തിലെ ബഹുമുഖത്വമാണ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാരെ വ്യത്യസ്തനാക്കിയതെന്ന് അബ്ബാസലി ശിഹാബ് തങ്ങള്‍. സ്വന്തം താല്‍പര്യത്തിന്റെ കരുത്തില്‍ അദ്ദേഹം മതപാഠശാലകളില്‍ വച്ചുതന്നെ ഭൗതിക വിഷയങ്ങളും വിവിധ ഭാഷകളും വശപ്പെടുത്തി. ആ അറിവുകള്‍ അദ്ദേഹത്തെ നയിച്ചത് ലോക ഇസ്്‌ലാമിക വേദികളിലേക്കാണ്. അന്താരാഷ്ട്ര ഇസ്്‌ലാമിക പണ്ഡിതന്മാരുടെ ഒന്നിലധികം ഉച്ചകോടികളില്‍ അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും അവതരണങ്ങളും ഏറെ ശ്രദ്ധ നേടി. എല്ലാവരെയും സ്‌നേഹിക്കുവാനും പരിഗണിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞെന്നും അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഡോ. ഉമർ മുഹമ്മദ് അഹമ്മദ് ശരീഫ് അല്‍ ഖതീബ്

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാരുടെ നിര്യാണത്തിൽ ദുബൈ ഗവൺമെന്റ് മതകാര്യ വകുപ്പ് മുൻ അസി. ഡയരക്ടർ ജനറൽ ഡോ. ഉമർ മുഹമ്മദ് അഹമ്മദ് ശരീഫ് അല്‍ ഖതീബ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. 1993ല്‍ തന്റെ കേരള സന്ദർശനത്തോടെ ആരംഭിച്ച സൗഹൃദം പിന്നീട് അദ്ദേഹം ദുബൈ സന്ദർശിക്കുമ്പോൾ താനുമായി കൂടിക്കാഴ്ച നടത്തി പുതുക്കാറുണ്ടായിരുന്നുവെന്നും ഡോ. ഉമർ മുഹമ്മദ് അഹമ്മദ് ശരീഫ് അല്‍ ഖതീബ് അനുസ്മരിച്ചു.

മഹല്ല് പ്രസ്ഥാനത്തിന് മഹത്തായ നേതൃത്വം നഷ്ടമായി: എസ്.എം.എഫ്

സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാരുടെ വിയോഗത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന നേതൃത്വം അനുശോചിച്ചു. സമസ്തയുടെ ആത്മീയ-വിദ്യാഭ്യാസ രംഗങ്ങൾക്കും മഹല്ല് പ്രസ്ഥാനത്തിനും ഒരുപോലെ ദിശാബോധം നൽകിയ മഹാനായ പണ്ഡിതനായിരുന്നു അദ്ദേഹം. മഹല്ല് കേന്ദ്രീകൃത വികസന പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ സംരംഭങ്ങൾക്കും സംഘടനാ ശാക്തീകരണത്തിനും അദ്ദേഹം നൽകിയ മാർഗനിർദേശങ്ങൾ എന്നും പ്രചോദനമായി നിലനിൽക്കുമെന്ന്  സംസ്ഥാന ട്രഷറർ  അബ്ബാസലി ശിഹാബ് തങ്ങൾ,  വർക്കിങ് പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി,  ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി,  വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ തുടങ്ങിയവർ   പറഞ്ഞു.

നികത്താനാവാത്ത നഷ്ടം: ഡോ. ശൈഖ് സഈദ് അബ്ദുല്ല

പ്രമുഖ പണ്ഡിതനും ജാമിഅ നൂരിയ്യയുടെ റെക്ടറുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാരുടെ വിയോഗം ഇന്ത്യയിലെ ഇസ് ലാമിക സമൂഹത്തിന് പൊതുവിലും സമസ്ത കേരള ജംഇയ്യതുൽ ഉലമക്കും ജാമിഅ നൂരിയ്യക്കും പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണെന്ന് യു.എ.ഇയിലെ പ്രമുഖ പണ്ഡിതനും ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി വൈസ് ചെയർമാനുമായ ഡോ. ശൈഖ് സഈദ് അബ്ദുല്ല ഹാരിബ് പറഞ്ഞു.  
സഉദി അറേബ്യയിലെ പൗര പ്രമുഖനായ ശൈഖ് ഉസ്മാൻ അഹ്‌മദ് മുഹമ്മദ് അൽ അമൂദിയും ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ചു.

വ്യക്തിപരമായ നഷ്ടം: കെ. സൈനുല്‍ ആബിദീന്‍

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാരുടെ വിയോഗം ഇസ്്ലാമിക സമൂഹത്തിനും കേരളത്തിലെ സാംസ്‌കാരിക-വിദ്യാഭ്യാസ മണ്ഡലങ്ങള്‍ക്കും നികത്താനാവാത്ത നഷ്ടമാണെന്ന് മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ സഫാരി. വിജ്ഞാനവും പ്രബോധനവും ജീവിത വ്രതമാക്കിയ ആ പണ്ഡിതജ്യോതിസ് വിടപറയുമ്പോള്‍, തനിക്ക് വ്യക്തിപരമായി നഷ്ടമാകുന്നത് ചെറിയ പ്രായം തൊട്ടേ ചേര്‍ത്തുപിടിച്ച വലിയൊരു ആത്മബന്ധത്തെയാണ്. എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന കാലംതൊട്ടേ ഉസ്താദുമായി വളരെ അടുത്ത ബന്ധമുണ്ട്.  നാട്ടിലെത്തിയാലും ഖത്തറിലായിരിക്കുമ്പോഴും ആ ബന്ധം നല്ല നിലയില്‍ മുന്നോട്ട് പോയിരുന്നു-അദ്ദേഹം അനുസ്മരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  4 hours ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  4 hours ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  4 hours ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  4 hours ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  4 hours ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  4 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  4 hours ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  4 hours ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  5 hours ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  5 hours ago