ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം പ്രവര്‍ത്തകന് ഇടക്കാല ജാമ്യം അനുവദിച്ച് തിരുവനന്തപുരം ജില്ലാ കോടതി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാല്‍ ഉണ്ണിക്കാണ് പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ജാമ്യം അനുവദിച്ചത്. മൂന്ന് ദിവസത്തേക്കാണ് ജാമ്യം.
ആറ്റുകാല്‍ ഉണ്ണിയുടെ പിതാവ് സി. രാമചന്ദ്ര നായര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പിതാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സമയത്ത് ജാമ്യം തേടി ആറ്റുകാല്‍ ഉണ്ണി സമര്‍പ്പിച്ച ഹരജികള്‍ മജിസ്‌ട്രേറ്റ് കോടതിയും, പിന്നീട് ജില്ലാ കോടതിയും തള്ളിയിരുന്നു.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് വീണ്ടും നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഇപ്പോള്‍ മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഈ കാലയളവില്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് കോടതി അനുമതി. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറ്റുകാല്‍ ഉണ്ണി റിമാന്‍ഡിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."