HOME
DETAILS

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

  
July 25, 2026 | 2:05 PM

no system to test ethanol quality or quantity sell what companies supply petrol pump owners complain to central government

ന്യൂഡൽഹി: എഥനോൾ കലർത്തിയ പെട്രോളിന്റെ (E20) ഗുണനിലവാരം ഉറപ്പാക്കാൻ വ്യക്തമായ മാർഗരേഖയും പരിശോധനാ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോൾ പമ്പുടമകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ സമീപിച്ചു. ഗുണനിലവാരമില്ലാത്ത ഇന്ധനം വിൽക്കുന്ന ഡീലർമാർക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് ഡീലർമാർ തങ്ങളുടെ ആശങ്കയറിയിച്ച് രംഗത്തെത്തിയത്. രാജ്യത്തെ ഒരു ലക്ഷത്തിലധികം പെട്രോൾ പമ്പുകളെ ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയാണിതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

പൊതുമേഖലാ എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന ഇന്ധനം മാത്രമാണ് തങ്ങൾ വിൽക്കുന്നതെന്നും, അതിലെ എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാനുള്ള യാതൊരു സംവിധാനവും നിലവിൽ പമ്പുകളിൽ ലഭ്യമല്ലെന്നും ഡീലർമാരുടെ സംഘടന വ്യക്തമാക്കി.

ഇന്ധനത്തിലെ മായം ചേർക്കൽ തടയാൻ കർശന പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ എട്ടിനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. എന്നാൽ വ്യക്തമായ പരിശോധനാ മാനദണ്ഡങ്ങളില്ലാത്ത ഈ ഉത്തരവ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാവശ്യ പീഡനങ്ങൾക്കും അഴിമതിക്കും വഴിവെക്കുമെന്ന് പമ്പുടമകൾ ഭയപ്പെടുന്നു.

പൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിൽ മാത്രം പരിശോധന നടത്താൻ നിർദേശിക്കുകയും സ്വകാര്യ കമ്പനികളെ ഉത്തരവിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതിനെതിരെയും ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്. കൃത്യമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്താതെ തങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നുമാണ് ഡീലർമാരുടെ ആവശ്യം.

 

Petrol pump owners have submitted a formal complaint to the Central Government highlighting a major operational issue: there is currently no mechanism or system available at retail outlets to verify the quality or precise quantity of ethanol blended into fuel. As a result, dealers are forced to sell whatever fuel composition oil marketing companies supply, raising concerns over accountability and fuel standards for consumers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 hours ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 hours ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 hours ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 hours ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  4 hours ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  4 hours ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  4 hours ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  4 hours ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  4 hours ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  5 hours ago