HOME
DETAILS

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ ഋഷികാന്തിന് വെള്ളി 

  
Web Desk
July 26, 2026 | 12:38 PM

Commonwealth Games Indias second medal Rishikanta wins silver in weightlifting

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. പുരുഷന്‍മാരുടെ 60 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തില്‍ ഇന്ത്യയുടെ ചനംബാം ഋഷികാന്ത സിങ് വെള്ളിമെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ ആകെ 264 കിലോഗ്രാം ഉയര്‍ത്തിയാണ് 28കാരന്‍ രണ്ടാം സ്ഥാനത്തെത്തിയത്.

മലേഷ്യയുടെ ബിന്‍ കസ്ദാന്‍ മുഹമ്മദ് അനിഖ് 273 കിലോഗ്രാം ഉയര്‍ത്തി സ്വര്‍ണം നേടി. കെനിയയുടെ ജോഷ്വ അമുന്‍ഗ എംബോയ വെങ്കലം കരസ്ഥമാക്കി. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ടായി. നേരത്തെ പാരാ പവര്‍ലിഫ്റ്റിങ്ങില്‍ ഝണ്ഡു കുമാര്‍ വെങ്കലം നേടിയിരുന്നു.

സ്‌നാച്ച് വിഭാഗത്തില്‍ ഋഷികാന്ത ആദ്യ ശ്രമത്തില്‍ 116 കിലോയും രണ്ടാം ശ്രമത്തില്‍ 119 കിലോയും ഉയര്‍ത്തി. മൂന്നാം ശ്രമത്തില്‍ 121 കിലോ ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുതിയ റെക്കോര്‍ഡ് കുറിക്കുകയും തന്റെ വ്യക്തിഗത മികച്ച പ്രകടനം സ്വന്തമാക്കുകയും ചെയ്തു. സ്‌നാച്ച് വിഭാഗം അവസാനിക്കുമ്പോള്‍ 121 കിലോയുമായി ഋഷികാന്തയും മലേഷ്യയുടെ കസ്ദാനും ഒപ്പത്തിനൊപ്പമായിരുന്നു.

എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തിലാണ് മത്സരം മലേഷ്യന്‍ താരത്തിന് അനുകൂലമായത്. ഋഷികാന്തിന് 143 കിലോ മാത്രമാണ് ഉയര്‍ത്താനായത്. 148 കിലോ ഉയര്‍ത്താനുള്ള രണ്ടാം ശ്രമം പരാജയപ്പെട്ടു. മറുവശത്ത് കസ്ദാന്‍ രണ്ടാം ശ്രമത്തില്‍ 149 കിലോയും മൂന്നാം ശ്രമത്തില്‍ 151 കിലോയും ഉയര്‍ത്തി സ്വര്‍ണം ഉറപ്പിച്ചു.

ഇംഫാലിലെ നാഷണല്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെയാണ് ഋഷികാന്ത വളര്‍ന്നുവന്നത്. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ നടന്ന കോമണ്‍വെല്‍ത്ത് വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ 11ാം സ്ഥാനവും നേടിയിട്ടുള്ള താരം 2022ലെ ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

India won its second medal at the Commonwealth Games. In the men's 60kg weightlifting category, India's Channambam Rishikanta Singh clinched the silver medal. The 28-year-old finished second in the final with a total lift of 264 kg.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  4 hours ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  5 hours ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  5 hours ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  5 hours ago
No Image

വ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി

Kerala
  •  5 hours ago
No Image

ഒമാനിൽ കോർപറേറ്റ് നികുതി ചട്ടങ്ങളിൽ ഭേദഗതി; ഓഗസ്റ്റ് മുതൽ നികുതി പോർട്ടലിൽ THEQA ലോഗിൻ നിർബന്ധം

oman
  •  6 hours ago
No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  6 hours ago
No Image

രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 hours ago