HOME
DETAILS

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

  
July 27, 2026 | 11:23 AM

The minister and his family are making huge profits through ethanol Nitin Gadkari approaches the High Court against false allegations

ന്യുഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ തനിക്കും കുടുംബത്തിനുമെതിരേ നടക്കുന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരേ ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. കേന്ദ്ര സര്‍ക്കാരിന്റെ ഇ-20 പെട്രോള്‍ പദ്ധതിയിലൂടെ അദ്ദേഹം വന്‍ ലാഭമുണ്ടാക്കിയെന്ന രീതിയില്‍ പ്രചരിക്കുന്ന ഡീപ്ഫേക്ക് വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കുമെതിരെയാണ് നിയമനടപടി.

കേന്ദ്ര സര്‍ക്കാരിന്റെ ഇ20 (20 ശതമാനം എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍) നയത്തില്‍ നിന്ന് തനിക്കും കുടുംബത്തിനും കോടികള്‍ സാമ്പത്തിക നേട്ടമുണ്ടായെന്ന് തെറ്റായതും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതായി ഗഡ്കരി ഹരജിയില്‍ ആരോപിച്ചു. തന്റെ വകുപ്പിന് കീഴില്‍ വരുന്നതല്ല എഥനോള്‍ പോളിസിയെന്നും ഗഡ്കരി വ്യക്തമാക്കി. എഥനോള്‍ ബ്ലെന്‍ഡിംഗ് നയം കൈകാര്യം ചെയ്യുന്നത് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയമാണ്, അല്ലാതെ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമല്ലെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും അനുമതിയില്ലാതെ തന്റെ മുഖവും ശബ്ദവും എഐ സാങ്കേതികവിദ്യയിലൂടെ ദുരുപയോഗം ചെയ്യുന്നത് വിലക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇ 20 പെട്രോള്‍

ഗുണങ്ങൾ

  • പെട്രോളിന്റെ ഉപയോഗം കുറയ്ക്കുന്നു.
  • ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.
  • കാർബൺ മോണോക്സൈഡ് പോലുള്ള ചില മലിനീകരണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
  • കരിമ്പ്, ചോളം തുടങ്ങിയ കാർഷിക വിളകളിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കാൻ കഴിയുന്നതിനാൽ കർഷകർക്ക് പ്രയോജനം ലഭിക്കാം.

പരിമിതികൾ

  • ഉയർന്ന എഥനോൾ മിശ്രിതം (ഉദാ: E20) എല്ലാ പഴയ വാഹനങ്ങൾക്കും അനുയോജ്യമാകണമെന്നില്ല.
  • ഇന്ധനക്ഷമത (മൈലേജ്) അല്പം കുറയാൻ സാധ്യതയുണ്ട്, കാരണം എഥനോളിന്റെ ഊർജസാന്ദ്രത പെട്രോളിനേക്കാൾ കുറവാണ്.
  • വാഹന നിർമ്മാതാവ് ശുപാർശ ചെയ്യുന്ന ഇന്ധന തരം ഉപയോഗിക്കുന്നത് പ്രധാനമാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  2 hours ago
No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  2 hours ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  2 hours ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  4 hours ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  4 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  4 hours ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  4 hours ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  5 hours ago