HOME
DETAILS

ഇന്ധനടാങ്കിൽ എന്ത് ഒഴിക്കണമെന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ: E20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം; ഓഗസ്റ്റ് 4-ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച്‌

  
Web Desk
July 27, 2026 | 4:36 PM

Let the customer decide what to pour in the fuel tank Protest against mandatory E20 petrol Parliament march in Delhi on August 4

ന്യൂഡൽഹി: പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉപഭോക്താക്കൾക്ക് മേൽ E20 ഇന്ധനം അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് നാലിന് ഡൽഹിയിലെ ട്രാൻസ്പോർട്ട് യൂണിയനുകൾ പാർലമെന്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചു. ഡൽഹി ടാക്‌സി, ടൂറിസ്റ്റ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന വാഹന തകരാറുകളെക്കുറിച്ച് രാജ്യത്തുടനീളം പരാതികൾ ഉയർന്നിട്ടും പാർലമെന്റ് അംഗങ്ങൾ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് സാമ്രാട്ട് ആരോപിച്ചു. ജനങ്ങളുടെ ആശങ്കകൾ പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ മാർച്ചെന്നും ഇതൊരു രാഷ്ട്രീയ സമരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമരത്തിന് പിന്തുണയുമായി ആൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇന്ധനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നാണ് തങ്ങളുടെ പ്രധാന ആവശ്യമെന്ന് സംഘടനയുടെ ദേശീയ അധ്യക്ഷൻ ഹരിഷ് സബർവാൾ പറഞ്ഞു.

നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിഷേധങ്ങൾക്ക് തൊട്ടുപിന്നാലെയാണ് 'E20 ജനതാ പാർട്ടി' (EJP) എന്ന പേരിൽ പുതിയ സോഷ്യൽ മീഡിയ കാമ്പയിന് തുടക്കം കുറിച്ചത്. രാഷ്ട്രീയേതര ഉപഭോക്തൃ അവകാശ പ്രസ്ഥാനം എന്ന നിലയിലാണ് ഈ മുന്നേറ്റം പ്രവർത്തിക്കുന്നത്.

E20 ഇന്ധനം പിൻവലിക്കാനോ സബ്‌സിഡി റദ്ദാക്കാനോ ഇവർ ആവശ്യപ്പെടുന്നില്ല, പകരം 100% ശുദ്ധമായ പെട്രോൾ പമ്പുകളിൽ ലഭ്യമാക്കണം എന്നാണ് പ്രധാന ആവശ്യം.

വാഹനം ഉപയോഗിക്കുന്നയാൾക്ക് ഏത് ഇന്ധനം വേണമെന്ന് സ്വയം തെരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പാക്കണം. ഇന്ധന ഇനങ്ങൾ പമ്പുകളിൽ വ്യക്തമായി പ്രദർശിപ്പിക്കണം.

E20 ഇന്ധനത്തിന്റെ നേട്ടങ്ങളും മൈലേജ്, എഞ്ചിൻ പ്രകടനം, അറ്റകുറ്റപ്പണി ചെലവ് തുടങ്ങിയവയെക്കുറിച്ചുമുള്ള സ്വതന്ത്ര പഠന റിപ്പോർട്ടുകളും ഔദ്യോഗിക വിവരങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കണം.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി.ജെ.പി നടത്തിയ സമരങ്ങളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

എഥനോൾ നിർമ്മാണ മേഖലയിലുള്ള 'സിയാൻ അഗ്രോ' എന്ന കമ്പനിയുടെ നേതൃത്വത്തിൽ നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരിയാണെന്നും, പെട്രോളിൽ എഥനോൾ കലർത്തുന്ന നയം വന്നതോടെ 40 രൂപയുണ്ടായിരുന്ന ഈ കമ്പനിയുടെ ഓഹരി വില 3,600 രൂപ ആയി കുതിച്ചുയർന്നെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

E20 പെട്രോൾ വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിലപാട്. എന്നാൽ, പഴയ വാഹനങ്ങളിൽ (E10 അടിസ്ഥാനമാക്കി നിർമ്മിച്ചവ) E20 ഉപയോഗിക്കുമ്പോൾ 3 മുതൽ 5 ശതമാനം വരെ മൈലേജ് കുറയാൻ സാധ്യതയുണ്ടെന്ന് പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി ജൂലൈ 22-ന് രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.

 

Protesters are demanding freedom of choice for consumers regarding what fuel they put in their vehicles, voicing strong opposition to the government's move to make E20 petrol mandatory. To raise their concerns, a protest march to the Parliament in Delhi has been announced for August 4.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31

uae
  •  2 hours ago
No Image

ജീവനക്കാരുടെ ലോഗിൻ വിവരങ്ങളിലും ഓഡിറ്റിംഗിലും സുതാര്യതയില്ലെന്ന് ഫ്രഞ്ച് അതോറിറ്റി; ഇൻഫോസിസിന് 2 കോടി രൂപ പിഴ

International
  •  3 hours ago
No Image

സൈബര്‍ സെക്യൂരിറ്റി കോഴ്‌സിന് അഡ്മിഷന്‍ നല്‍കിയില്ല; ഐഐടി മദ്രാസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അപേക്ഷകന്‍ 

National
  •  3 hours ago
No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  3 hours ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  3 hours ago
No Image

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു

Kerala
  •  4 hours ago
No Image

ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലിസിന്റെ ക്രൂര അതിക്രമം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി

National
  •  4 hours ago
No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  4 hours ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  5 hours ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  5 hours ago