ജപ്പാനില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ടോകിയോ: തെക്കന്‍ ജപ്പാനിലെ കുമാമോട്ടോ മേഖലയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തെത്തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പും അടിയന്തര ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു.
റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും സമുദ്രോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (JMA) അറിയിച്ചു.
ഒരു മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിതാമസിക്കണമെന്നും അഭ്യര്‍ഥിച്ചു.
ജപ്പാന്റെ തെക്കന്‍ ക്യുഷു ദ്വീപിലെ കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുകുവോക്ക, സാഗ, ഒയിറ്റ, മിയാസാക്കി പ്രിഫെക്ചറുകള്‍ എന്നിവിടങ്ങളില്‍ ജപ്പാന്‍ സര്‍ക്കാര്‍ അടിയന്തര ഭൂകമ്പ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
ഒരാഴ്ച്ചയ്ക്ക് മുന്‍പ് ജൂണ്‍ 25 ന് വടക്കന്‍ ജപ്പാനില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരണമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
A powerful 7.1-magnitude earthquake struck Japan, prompting authorities to issue a tsunami warning for coastal areas. Officials urged residents in affected regions to remain alert, move to higher ground if necessary, and follow evacuation instructions. Emergency teams are assessing the impact of the quake, while authorities continue to monitor the situation for possible aftershocks and tsunami activity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."