ദെഷാംപ്‌സ് യുഗം അവസാനിച്ചു; ഇനി സിദാന്‍ യുഗം
ഫ്രാന്‍സ്: ഫ്രാന്‍സിനായി നീണ്ട 14 വര്‍ഷത്തെ സേവനത്തിന് ശേഷം ഫ്രാന്‍സ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങി ദെഷാംപ്‌സ്. പുതിയ പരിശീലകനായി ചുമതലയേറ്റ് മുന്‍ ഇതിഹാസം സിദാന്‍.
ദേശീയ ടീമിന്റെ സിദാന്‍ വരുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 1998 ലോകകപ്പും യൂറോ 2000 കിരീടവും നേടിയ ഫ്രഞ്ച് ടീമിലെ നിര്‍ണായക താരമായിരുന്ന സിദാന്‍, പരിശീലകനെന്ന നിലയിലും റയല്‍ മാഡ്രിഡിനൊപ്പം മൂന്ന് തുടര്‍ച്ചയായ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
2006 വേള്‍ഡ് കപ്പ് ഫൈനലിലെ വിവാദമായ തോല്‍വിക്ക് സിദാന്‍ പകരം വീട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 'ഫ്രാന്‍സ് നിങ്ങളെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. ഞങ്ങള്‍ക്ക് നല്ല പ്ലെയേഴ്‌സുണ്ട്, നല്ല ടീമുണ്ട്'. സിദാന്‍ പറഞ്ഞു.
ഫ്രാന്‍സ് ദേശീയ ടീമിനായി 108 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ സിദാന്‍ 31 ഗോളുകള്‍ നേടിയിട്ടുണ്ട്. 1994 ഓഗസ്റ്റ് 17ന് ചെക്ക് റിപ്പബ്ലിക്കിനെതിരെയായിരുന്നു ദേശീയ ടീമിനായുള്ള അരങ്ങേറ്റം. പകരക്കാരനായി ഇറങ്ങിയ സിദാന്‍ അന്ന് ഇരട്ടഗോള്‍ നേടി വരവ് ഗംഭീരമാക്കി.
1998 ലോകകപ്പില്‍ ബ്രസീലിനെതിരായ ഫൈനലില്‍ രണ്ട് ഹെഡര്‍ ഗോളുകള്‍ നേടി ഫ്രാന്‍സിനെ ആദ്യ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സിദാന്‍, 2000 യൂറോ കപ്പും രാജ്യത്തിന് സമ്മാനിച്ചു.
2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെ പനെങ്ക ശൈലിയിലുള്ള പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയെങ്കിലും, അധികസമയത്ത് ചുവപ്പ് കാര്‍ഡ് കണ്ട് മൈതാനം വിടേണ്ടിവന്നതായിരുന്നു ദേശീയ ടീമിനായുള്ള അദ്ദേഹത്തിന്റെ അവസാന മത്സരം. എന്നിരുന്നാലും, ഫ്രഞ്ച് ഫുട്‌ബോളിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെന്ന സ്ഥാനം സിദാന്‍ ഇന്നും നിലനിര്‍ത്തുന്നു.
French football legend Zinedine Zidane has officially been appointed as the new head coach of the France national team, succeeding Didier Deschamps. The former Real Madrid manager begins a new chapter with high expectations as he prepares to lead Les Bleus into the next generation of international football. Fans are hopeful Zidane can add coaching success with France to his remarkable legacy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."