HOME
DETAILS

ഭാര്യയെ കെട്ടിത്തൂക്കി; ജീവനുവേണ്ടി പിടയുന്ന ദൃശ്യങ്ങള്‍ മാതാപിതാക്കളെ വീഡിയോ കോള്‍ ചെയ്ത് കാണിച്ചു

  
July 28, 2026 | 11:50 AM

man-allegedly-hangs-wife-video-calls-her-parents-during-incident

ബംഗളുരു: കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്തി ഭര്‍ത്താവ്. അവിഹിത ബന്ധം സംശയിച്ചാണ് 23 വയസുകാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. യുവതി ജീവനുവേണ്ടി പിടയുന്ന ദൃശ്യങ്ങള്‍ യുവതിയുടെ മാതാപിതാക്കളെ വീഡിയോ കോളില്‍ വിളിച്ച് കാണിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തി മൊബൈലില്‍ പകര്‍ത്തി പ്രതി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. 

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭാഗ്യശ്രീ ജിഗലൂര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പ്രവീണ്‍ ജിഗലൂറിനെ പൊലിസ് അറസ്റ്റ് ചെയ്തു. 

പൊലിസ് നല്‍കുന്ന വിവരമനുസരിച്ച് പ്രവീണ്‍ ആദ്യം ഭാര്യയെ തടികഷ്ണം ഉപയോഗിച്ചു ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് വീടിനുള്ളില്‍ കെട്ടിത്തൂക്കിയത്. യുവതി  ശ്വാസം കിട്ടാതെ പിടയുന്ന സമയത്ത് പ്രതി ഇതെല്ലാം ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും യുവതിയുടെ മാതാപിതാക്കളെ വിഡിയോ കോള്‍ വിളിച്ച് രംഗം കാണിച്ചുകൊടുക്കുകയുമായിരുന്നു.  പിന്നീട് മൊബൈലില്‍ ചിത്രീകരിച്ച വിഡിയോ പലര്‍ക്കും അയച്ചുനല്‍കുകയും ചെയ്തു.

ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്ന് രണ്ടുമാസം മുന്‍പ് ഭാഗ്യശ്രീ സ്വന്തം വീട്ടിലേക്ക് പോന്നിരുന്നു. എന്നാല്‍ ഇനിയുള്ള കാലം സമാധാനത്തോടെ ജീവിക്കാമെന്ന പ്രവീണിന്റെ ഉറപ്പിന്മേല്‍ ഇവര്‍ ഞായറാഴ്ച്ച ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ മടങ്ങിയെത്തിയ അന്നുതന്നെ യുവതിക്ക് ജീവന്‍ നഷ്ടപ്പെട്ടു.

സംഭവത്തില്‍ വിവരമറിഞ്ഞ ഉടന്‍ തന്നെ പൊലിസ് സ്ഥലത്തെത്തി പ്രവീണിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു. 

 

In a shocking case, a man allegedly hanged his wife and video-called her parents while she was struggling for life. Police have registered a case and launched an investigation into the incident. Authorities are examining the circumstances surrounding the woman's death, collecting evidence, and questioning those involved to determine the sequence of events and any possible motive.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് വിജയത്തിന് പിന്നാലെ ശസ്ത്രക്രിയ; സ്പാനിഷ് നായകൻ ഓഗസ്റ്റിൽ മാഞ്ചസ്റ്റർ സിറ്റി നിരയിലേക്ക് തിരിച്ചെത്തും!

Football
  •  an hour ago
No Image

''പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവര്‍ക്ക് പറ്റിയ പ്രസ്ഥാനമല്ല ട്വന്റി20''; അഖില്‍മാരാരേ തള്ളി സാബു എം.ജേക്കബ്

Kerala
  •  an hour ago
No Image

അജിത് കുമാറിന് തിരിച്ചടി; സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ഹരജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

Kerala
  •  an hour ago
No Image

'അവരെന്താ തീവ്രവാദികളാണോ?'; പെല്ലെറ്റ് ഗണ്‍ ഉപയോഗത്തിനെതിരെ സഭയില്‍ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ഒന്നര വര്‍ഷം അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ പാലിച്ചു, എന്നാല്‍ പിന്നീട് തുടർന്നില്ലെന്ന് സഞ്ജു

Cricket
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് തോൽവി: വ്യക്തിപരമായ വീഴ്ചയില്ല, ഉത്തരവാദിത്തം നേതൃത്വത്തിന് ഒന്നാകെയെന്ന് എം.വി. ഗോവിന്ദൻ

Kerala
  •  2 hours ago
No Image

രാജ്യത്ത് പ്ലാസ്റ്റിക് നോട്ടുകള്‍ക്ക് ധനമന്ത്രാലയത്തിന്റെ അംഗീകാരം; പുറത്തിറക്കുക 10 രൂപയുടെയും 20 രൂപയുടെയും പോളിമര്‍ നോട്ടുകള്‍

National
  •  2 hours ago
No Image

മെസ്സിയുടെ അർജന്റീനയ്ക്കെതിരായ ആ അത്ഭുത ഗോൾ! 2026 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ; ചരിത്രമെഴുതി കേപ് വെർദെ താരം

Football
  •  2 hours ago
No Image

ഓഗസ്റ്റിലും യുഎഇയിലെ പെട്രോൾ വില കുറഞ്ഞേക്കും; വാഹന ഉടമകൾക്ക് വീണ്ടും ആശ്വാസ സൂചന

uae
  •  2 hours ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസ ചരിത്രം; പാകിസ്താനെതിരെ അപൂർവ്വ റെക്കോർഡുമായി വെസ്റ്റ് ഇൻഡീസ് താരം

Cricket
  •  2 hours ago