HOME
DETAILS

അര്‍ബുദത്തിന് കാരണമാകുമെന്ന പരാതി; ഒടുവില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, 55,699 കോടി രൂപ നല്‍കും

  
Web Desk
July 28, 2026 | 12:06 PM

johnson-and-johnson-talc-powder-lawsuit-settlement-52699-crore

ന്യൂജഴ്‌സി:  ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനി 550 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും. ഏകദേശം 52,699 കോടി രൂപ ഇന്ത്യന്‍ തുകയാകും ഇത്. ബേബി പൗഡറും മറ്റ് ടാല്‍കം ഉല്‍പന്നങ്ങളും ഗര്‍ഭാശയ അര്‍ബുദത്തിന് കാരണമായെന്ന പരാതികൾ ന്യൂജഴ്‌സിലെ ഫെഡറല്‍ കോടതിയില്‍ നില്‍ക്കുമ്പോഴാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കമ്പനി ഒരുങ്ങുന്നത്. 76,000 ത്തിലേറെപ്പേര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക.
ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണിന്റെ ബേബി പൗഡറുകളില്‍ ആസ്‌ബെറ്റോസ് അടങ്ങിയിട്ടുണ്ടെന്നും ഇതിന്റെ നിരന്തര ഉപയോഗം മെസോതെലിയോമ ഉള്‍പ്പെടെയുള്ള അര്‍ബുദ ബാധയ്ക്ക് കാരണമായെന്നുമാണ് പരാതികളിലേറെയും. 

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജീവന്‍ രക്ഷാമരുന്നുകളും ഉപകരണങ്ങളും നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ്  വിഷയം തീര്‍പ്പാക്കുന്നതെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വൈസ് പ്രസിഡന്റ് എറിക് ഹാസ് പറഞ്ഞു.

2016ല്‍ അമേരിക്കയില്‍ ടാല്‍ക്ക് ഉപയോഗം മൂലം അണ്ഡാശയ കാന്‍സര്‍ ബാധിച്ച് മരിച്ച ഒരു സ്ത്രീയുടെ കുടുംബത്തിന് 72 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഒരു ജൂറി ഉത്തരവിട്ടിരുന്നു. ഈ കേസ് പിന്നീട് ഒരു വര്‍ഷത്തിന് ശേഷം തള്ളിക്കളഞ്ഞെങ്കിലും, കമ്പനിക്കെതിരായ പരാതികള്‍ പെരുകുകയും യു.എസിലുടനീളമുള്ള വിവിധ കോടതികളില്‍ പരാതിക്കാര്‍ക്ക് അനുകൂലമായി വിധികള്‍ വരികയും ചെയ്തു

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സമരത്തില്‍ കേരളത്തിലെ കേസുകള്‍ പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Kerala
  •  3 hours ago
No Image

ആലുവയില്‍ നിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി, കണ്ടെത്തിയത് പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

Kerala
  •  3 hours ago
No Image

ഭാര്യയെ കെട്ടിത്തൂക്കി; ജീവനുവേണ്ടി പിടയുന്ന ദൃശ്യങ്ങള്‍ മാതാപിതാക്കളെ വീഡിയോ കോള്‍ ചെയ്ത് കാണിച്ചു

National
  •  3 hours ago
No Image

ദെഷാംപ്‌സ് യുഗം അവസാനിച്ചു; ഇനി സിദാന്‍ യുഗം

Football
  •  3 hours ago
No Image

എമിറേറ്റ്സ് ടിക്കറ്റുകൾ ഇനി ക്രിപ്‌റ്റോകറൻസി ഉപയോ​ഗിച്ചും ബുക്ക് ചെയ്യാം; പ്രവാസികൾക്കും യാത്രക്കാർക്കും പുതിയ സൗകര്യം

uae
  •  3 hours ago
No Image

എ.കെ.ജി ഭവനില്‍ പൊലിസ്; ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എം.പി

National
  •  4 hours ago
No Image

80,000 ചതുരശ്ര മീറ്ററിലെ അത്ഭുതക്കാഴ്ച; അബുദബി ഗുഗ്ഗൻഹൈം മ്യൂസിയം ഡിസംബർ 11 മുതൽ പ്രവർത്തനം ആരംഭിക്കും

uae
  •  4 hours ago
No Image

പ്രധാനെ നീക്കിയത് പ്രധാന മന്ത്രിയെ രക്ഷിക്കാനെന്ന് അഖിലേഷ് യാദവ്, ചെറുപ്പക്കാര്‍ക്ക് മോദി നല്‍കിയത് ആശങ്കാകുലമായ ഭാവിയെന്ന് തൃണമൂല്‍ എം.പി; സഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം 

National
  •  4 hours ago
No Image

പ്രധാനമന്ത്രിയെ അവഹേളിച്ചു; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

വടകര എം.ഡി.എം.എ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റില്‍

Kerala
  •  5 hours ago