HOME
DETAILS

എമിറേറ്റ്സ് ടിക്കറ്റുകൾ ഇനി ക്രിപ്‌റ്റോകറൻസി ഉപയോ​ഗിച്ചും ബുക്ക് ചെയ്യാം; പ്രവാസികൾക്കും യാത്രക്കാർക്കും പുതിയ സൗകര്യം

  
July 28, 2026 | 11:42 AM

emirates to accept cryptocurrency for flight bookings in new payment option

ദുബൈ: ഇനിമുതൽ ക്രിപ്‌റ്റോകറൻസി ഉപയോഗിച്ചും എമിറേറ്റ്‌സ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ദുബൈയിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഇതിനായി 'ക്രിപ്‌റ്റോ.കോം പേ' (Crypto.com Pay) സംവിധാനവുമായി ഔദ്യോഗികമായി സഹകരിച്ചു തുടങ്ങി. യുഎഇ ദിർഹമിൽ നിരക്ക് ഈടാക്കുന്ന വിമാന ടിക്കറ്റുകൾക്കാണ് നിലവിൽ ഈ ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം ലഭ്യമാകുക.

എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന ക്രിപ്‌റ്റോ.കോം അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. 2026 അവസാനത്തോടെ സ്വകാര്യ-സർക്കാർ മേഖലകളിലെ 90 ശതമാനം സാമ്പത്തിക ഇടപാടുകളും ഡിജിറ്റലാക്കുക എന്ന ദുബൈ കാഷ്‌ലെസ് ഡിജിറ്റൽ അജണ്ടയുടെ (D33) ഭാഗമായാണ് ഈ നടപടി.

ഉപഭോക്താക്കൾക്ക് എങ്ങനെ പണമടയ്ക്കാം?

എമിറേറ്റ്സ് ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ബുക്ക് ചെയ്യുന്നവർക്ക് എളുപ്പത്തിൽ ക്രിപ്റ്റോകറൻസി ഉപയോഗിച്ച് പണമടയ്ക്കാനാകും:

എമിറേറ്റ്സ് ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ:

ടിക്കറ്റ് ബുക്കിംഗിലെ ചെക്ക്ഔട്ട് പേജിൽ 'Crypto.com Pay' തിരഞ്ഞെടുക്കുക.

സിസ്റ്റം ഉപഭോക്താവിനെ Crypto.com ആപ്പിലേക്ക് റീഡയറക്‌ട് ചെയ്യുകയും, വാലറ്റിൽ നിന്നുള്ള പണമടയ്ക്കൽ അംഗീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.

പേയ്‌മെന്റ് പൂർത്തിയാകുന്നതോടെ എമിറേറ്റ്സ് ആപ്പിൽ ബുക്കിംഗ് സ്ഥിരീകരണവും ഇ-ടിക്കറ്റും ലഭ്യമാകും.

emirates.com വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ:

ചെക്ക്ഔട്ട് ചെയ്യുമ്പോൾ 'Crypto.com Pay' ഓപ്ഷൻ തിരഞ്ഞെടുക്കുക.

സ്‌ക്രീനിൽ തെളിയുന്ന QR കോഡ് Crypto.com ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുക.

ആപ്പിൽ പേയ്‌മെന്റ് അംഗീകരിക്കുന്നതോടെ ബുക്കിംഗ് സ്ഥിരീകരണവും ഇ-ടിക്കറ്റും സ്ക്രീനിൽ തെളിയും.

സുരക്ഷിതവും നിയമവിധേയവും

യുഎഇയിലെ ധനകാര്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് മുഴുവൻ ഇടപാടുകളും നടക്കുന്നത്. യുവതലമുറയ്ക്കും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ ഇഷ്ടപ്പെടുന്നവർക്കും യാത്രാ ചെലവുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഈ തീരുമാനം സഹായിക്കുമെന്ന് എമിറേറ്റ്‌സ് ഡെപ്യൂട്ടി പ്രസിഡന്റും സിഒഒയുമായ അദ്‌നാൻ കാസിം പറഞ്ഞു.

Emirates will soon allow customers to book flight tickets using cryptocurrency, offering travellers and expatriates a secure, flexible payment option as digital assets gain wider acceptance in aviation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദെഷാംപ്‌സ് യുഗം അവസാനിച്ചു; ഇനി സിദാന്‍ യുഗം

Football
  •  3 hours ago
No Image

എ.കെ.ജി ഭവനില്‍ പൊലിസ്; ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എം.പി

National
  •  3 hours ago
No Image

80,000 ചതുരശ്ര മീറ്ററിലെ അത്ഭുതക്കാഴ്ച; അബുദബി ഗുഗ്ഗൻഹൈം മ്യൂസിയം ഡിസംബർ 11 മുതൽ പ്രവർത്തനം ആരംഭിക്കും

uae
  •  4 hours ago
No Image

പ്രധാനെ നീക്കിയത് പ്രധാന മന്ത്രിയെ രക്ഷിക്കാനെന്ന് അഖിലേഷ് യാദവ്, ചെറുപ്പക്കാര്‍ക്ക് മോദി നല്‍കിയത് ആശങ്കാകുലമായ ഭാവിയെന്ന് തൃണമൂല്‍ എം.പി; സഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം 

National
  •  4 hours ago
No Image

പ്രധാനമന്ത്രിയെ അവഹേളിച്ചു; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

വടകര എം.ഡി.എം.എ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റില്‍

Kerala
  •  5 hours ago
No Image

'ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 18 വയസ്സില്‍ താഴെയുള്ള എല്ലാവരെയും മോചിപ്പിക്കണം' സി.ജെ.പി പ്രക്ഷോഭത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നിര്‍ദ്ദേശം

National
  •  5 hours ago
No Image

കേന്ദ്രം ആദ്യം നിര്‍ദ്ദേശം വെച്ചത് ധര്‍മേന്ദ്ര പ്രധാന്റെ വകുപ്പ് മാറ്റം; രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് നിലപാടില്‍ ഉറച്ചു നിന്ന് സി.ജെ.പിയും, ഒടുവില്‍ മുട്ടു മടക്കി മോദി സര്‍ക്കാര്‍ 

National
  •  5 hours ago
No Image

ജപ്പാനില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  6 hours ago
No Image

സഊദി അറേബ്യയിൽ ഓ​ഗസ്റ്റിൽ ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്, കാറ്റിന്റെ വേഗതയും കൂടും

Saudi-arabia
  •  6 hours ago