HOME
DETAILS

പ്രധാനെ നീക്കിയത് പ്രധാന മന്ത്രിയെ രക്ഷിക്കാനെന്ന് അഖിലേഷ് യാദവ്, ചെറുപ്പക്കാര്‍ക്ക് മോദി നല്‍കിയത് ആശങ്കാകുലമായ ഭാവിയെന്ന് തൃണമൂല്‍ എം.പി; സഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം 

  
Web Desk
July 28, 2026 | 11:17 AM

opposition targets modi government after dharmendra pradhan exit

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തെയും വിദ്യാര്‍ത്ഥി സമരക്കാര്‍ക്കെതിരെയുള്ള പൊലിസ് നടപടിയെയും തുടര്‍ന്ന് തുടര്‍ച്ചയായ ആറു ദിവസത്തെ തടസ്സങ്ങള്‍ക്കൊടുവില്‍, ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരായ ബില്‍ ചൊവ്വാഴ്ച ലോക്സഭയില്‍  പരിഗണിക്കുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്പീക്കര്‍ ഓം ബിര്‍ള വിവിധ കക്ഷി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷം സമ്മതിച്ചത്. പബ്ലിക് എക്‌സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ഭേദഗതി ബില്‍, 2026-ല്‍ ചര്‍ച്ച ചെയ്യുന്നതിനായി ലോക്സഭ കുറഞ്ഞത് ആറു മണിക്കൂര്‍ മാറ്റിവെച്ചിട്ടുണ്ട്. രാജ്യസഭയിലും ഈ നിയമനിര്‍മ്മാണത്തെക്കുറിച്ച് ശക്തമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. 

ബില്ലിലെ ചര്‍ച്ചയില്‍ പ്രതിപക്ഷം സഭയില്‍ ആഞ്ഞടിച്ചു. 


'മോദി സര്‍ക്കാര്‍ യുവാക്കള്‍ക്ക് 'അമൃത്കാല്‍'വാഗ്ദാനം ചെയ്തു. എന്നാല്‍ യുവാക്കള്‍ക്ക് ലഭിച്ചത് ആശങ്കാകാലമാണ്,' ടി.എം.സി എം.പി അഭിഷേക് ബാനര്‍ജിയുടെ സര്‍ക്കാരിനെതിരെയുള്ള പരിഹാസം ഇങ്ങനെ. 

'ഓരോ തലമുറയും അവരവരുടെ റിപ്പോര്‍ട്ട് കാര്‍ഡ് സ്വയം തയ്യാറാക്കുന്നുവെന്ന് ബി.ജെ.പി സര്‍ക്കാര്‍ ഓര്‍ക്കണം. പരാജയത്തിന്റെ  'എഫ്' (എ) ആയിരിക്കും മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആ റിപ്പോര്‍ട്ട് കാര്‍ഡ്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോദ്യപേപ്പര്‍ ചോര്‍ച്ച കേന്ദ്രത്തിന് തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ചോദ്യപേപ്പര്‍ വിതരണത്തിന് വ്യോമസേനാ സംവിധാനം ഉപയോഗിച്ചതിനേയും പരിഹസിച്ചു. പ്രതിഷേധക്കാര്‍ക്കെതിരായ പൊലിസ് അതിക്രമത്തേയും അദ്ദേഹം വിമര്‍ശിച്ചു. 

ധര്‍മേന്ദ്ര പ്രധാനെ രാജിവെപ്പിച്ചത് പ്രധാനമന്ത്രിയെ രക്ഷിക്കാനായിരുന്നുവെന്ന് അഖിലേഷ് യാദവ് തുറന്നടിച്ചു. അക്കൗണ്ടബിലിറ്റി എന്നാല്‍ അഴിമതിക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ നിറക്കലാണെന്നാണോ മോദി സര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

opposition leaders intensified their attack in parliament, with akhilesh yadav alleging dharmendra pradhan was removed to protect the prime minister, while a trinamool congress mp said young people have been left with an uncertain future.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

80,000 ചതുരശ്ര മീറ്ററിലെ അത്ഭുതക്കാഴ്ച; അബുദബി ഗുഗ്ഗൻഹൈം മ്യൂസിയം ഡിസംബർ 11 മുതൽ പ്രവർത്തനം ആരംഭിക്കും

uae
  •  4 hours ago
No Image

പ്രധാനമന്ത്രിയെ അവഹേളിച്ചു; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

വടകര എം.ഡി.എം.എ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റില്‍

Kerala
  •  5 hours ago
No Image

'ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 18 വയസ്സില്‍ താഴെയുള്ള എല്ലാവരെയും മോചിപ്പിക്കണം' സി.ജെ.പി പ്രക്ഷോഭത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നിര്‍ദ്ദേശം

National
  •  5 hours ago
No Image

കേന്ദ്രം ആദ്യം നിര്‍ദ്ദേശം വെച്ചത് ധര്‍മേന്ദ്ര പ്രധാന്റെ വകുപ്പ് മാറ്റം; രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് നിലപാടില്‍ ഉറച്ചു നിന്ന് സി.ജെ.പിയും, ഒടുവില്‍ മുട്ടു മടക്കി മോദി സര്‍ക്കാര്‍ 

National
  •  5 hours ago
No Image

ജപ്പാനില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  6 hours ago
No Image

സഊദി അറേബ്യയിൽ ഓ​ഗസ്റ്റിൽ ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്, കാറ്റിന്റെ വേഗതയും കൂടും

Saudi-arabia
  •  6 hours ago
No Image

77 വര്‍ഷത്തിന് ശേഷം സൗദിയില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം; 2027 ഓഗസ്റ്റ് രണ്ടിന് രാജ്യം ആറു മിനിറ്റ് സമയം പൂര്‍ണമായും ഇരുട്ടില്‍ | Saudi Arabia Total Solar Eclipse

Saudi-arabia
  •  7 hours ago
No Image

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച്ച; അവധിക്ക് അപേക്ഷ നല്‍കി സുഗതന്‍, അയോഗ്യത തടയാന്‍ നീക്കം

Kerala
  •  7 hours ago
No Image

ആവശ്യത്തിന് അരനൂറ്റാണ്ട്; എന്നുവരും മൂവാറ്റുപുഴ ജില്ല ?

Kerala
  •  7 hours ago

No Image

ബംഗാളിലെ അദീന മസ്ജിദും വിവാദത്തിലേക്ക്; പള്ളിക്കുപുറത്ത് ശിവലിംഗം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടന

National
  •  11 hours ago
No Image

Gulf Tension Updates: യു.എസ് - ഇറാന്‍ സംഘര്‍ഷം: ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഖത്തര്‍-പാക് ശ്രമങ്ങളില്‍ പുരോഗതി; മേഖലയില്‍ ഒറ്റപ്പെട്ട ഡ്രോണ്‍ ആക്രമണങ്ങള്‍

qatar
  •  11 hours ago
No Image

മാലിയില്‍ തട്ടിക്കൊണ്ടുപോയ ഗുജറാത്തി രത്‌നവ്യാപാരി മോചിതനായി; കുടുംബം നല്‍കിയത് 44 കോടി രൂപയുടെ മോചനദ്രവ്യം

Kerala
  •  11 hours ago
No Image

ഇറാനുമായി സൗഹൃദപരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ട്രംപ്; യുദ്ധത്തില്‍ നിന്ന് പുറത്തു കടക്കാന്‍ അമേരിക്ക പാടുപെടുകയാണെന്ന് തെഹ്‌റാന്‍,നെതന്യാഹുവും വാഷിങ്ടണില്‍ 

International
  •  11 hours ago